ഭാര്യയും മകളെയും ആക്രമിച്ച ശേഷം ആത്മഹത്യ ചെയ്തു
കൊല്ലം: പത്തനാപുരം നടുകുന്നില്‍ ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ് തീ കൊളുത്തി മരിച്ചു. പത്തനാപുരം പിടവൂര്‍ ലതീഷ് ഭവനില്‍ രൂപേഷ് (38)ണ് മരണപ്പെട്ടത്. ഇന്ന് വെളുപ്പിനെ മൂന്ന് മണിയോടെ വാടക വീട്ടിലാണ് സംഭവം. പത്തനാപുരം നടുക്കുന്ന് കുളങ്ങര നസീര്‍ ഖാന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു രൂപേഷും കുടുംബവും.
കുടുംബ വഴക്കാണ് ആക്രമണത്തിനും ആത്മഹത്യയ്ക്കും കാരണമെന്ന് പൊലീസ് അറിയിച്ചു.പത്തനാപുരം പൊലിസും ഫയര്‍ഫോഴ്സുമെത്തി തീ അണച്ച് രൂപേഷിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.ഭാര്യയേയും മകളേയും ഗുരുതര പരിക്കുകളാടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.രൂപേഷിന്റെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ചറിയില്‍.സംഭവകാരണം പത്തനാപുരം പൊലീസ് കേസെടുത്ത് അന്വഷണമാരംഭിച്ചു.ഓട്ടോ ഡ്രൈവറായിരുന്നു രൂപേഷ്.ഇവരുടെ പ്രണയ വിവാഹമായിരുന്നു.അലിമുക്ക് സ്വദേശിയാണ് രൂപേഷിന്റെ ഭാര്യ.