ചെന്നൈയിൽ സുകുമാരക്കുറുപ്പ് മോഡൽ കൊല; ഒരു കോടിയുടെ ഇന്‍ഷുറന്‍സ് തുക കിട്ടാൻ സുഹൃത്തിനെ കൊന്നു കത്തിച്ചു
05:51 PM Jan 03, 2024 IST
|
Veekshanam
Advertisement
ചെന്നൈ: തമിഴ്നാട്ടിലും സുകുമാരൻ കുറുപ്പ് മോഡൽ കൊലപാതകം. ഒരു കോടിയുടെ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിക്കാനായി സുഹൃത്തിനെ കൊലപ്പെടുത്തി കത്തിച്ച യുവാവ് അറസ്റ്റില്‍. ചെന്നൈ സ്വദേശിയും ജിം ട്രെയ്‌നറുമായ സുരേഷ് ഹരികൃഷ്ണന്‍ (38) ആണ് അറസ്റ്റിലായത്. ദില്ലിബാബു (39) എന്നയാളെ കൊന്നശേഷം മൃതദേഹം കത്തിക്കുകയായിരുന്നു. കൊലപാതകത്തിന് സഹായിച്ച് സുഹൃത്തുക്കളായ കീര്‍ത്തി രാജന്‍ (23), ഹരികൃഷ്ണന്‍ (32) എന്നിവരും പിടിയിലായി.സുരേഷ് തന്റെ പേരില്‍ ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തിരുന്നു. താന്‍ മരിച്ചെന്ന് വരുത്തിത്തീര്‍ത്ത് ആ തുക ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ബന്ധുക്കള്‍ വഴി ലഭിക്കാനും ഇതുകൊണ്ട് ആഡംബരത്തില്‍ കഴിയാനുമാണ് ഇയാള്‍ മറ്റൊരാളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
Advertisement
Next Article