Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി അഞ്ചു പവന്റെ സ്വര്‍ണ്ണമാല കവര്‍ന്നു

04:29 PM Aug 27, 2024 IST | Online Desk
Advertisement

കോഴിക്കോട്: വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി അഞ്ചു പവന്റെ സ്വര്‍ണ്ണമാല കവര്‍ന്നു. കോഴിക്കോട് ഒളവണ്ണയിലാണ് സംഭവം. ചന്ദ്രശേഖരന്‍ നായരുടെ ഭാര്യ വിജയകുമാരിയുടെ കഴുത്തില്‍ അണിഞ്ഞ അഞ്ച് പവന്റെ സ്വര്‍ണ മാലയാണ് കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെ 5:50-ഓടെയാണ് മോഷണം.

Advertisement

കവര്‍ച്ച നടക്കുന്ന സമയം വീട്ടില്‍ വിജയകുമാരി മാത്രമാണ് ഉണ്ടായിരുന്നത്. ഭര്‍ത്താവ് ചന്ദ്രശേഖരന്‍ വളര്‍ത്തുനായയുമായി പുറത്തേക്ക് പോയതായിരുന്നു. ഈ സമയം വീട്ടിലെത്തിയ മോഷ്ടാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഇവരുടെ കഴുത്തിലുള്ള അഞ്ചുപവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയായിരുന്നു.

Advertisement
Next Article