വയലിൽ പണിയെടുക്കുന്നതിനിടെ ഇടിമിന്നലേറ്റു; ബീഹാറിൽ 24 മണിക്കൂറിനിടെ മരിച്ചത് 19 പേർ
03:23 PM Jul 06, 2024 IST | ലേഖകന്‍
Advertisement
Advertisement
പട്ന: ബിഹാറിൽ ഇടിമിന്നലേറ്റ് 19 പേർ മരിച്ചു. 24 മണിക്കൂറിനിടെയുണ്ടായ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഇടിമിന്നലേറ്റ് ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വയലിൽ പണി ചെയ്തുകൊണ്ടിരുന്നവരാണ് മിന്നലേറ്റ് മരിച്ചതിൽ കൂടുതലും.
അതെസമയം സംസ്ഥാനത്ത് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ജെഹനാബാദ്, മാധേപുര, ഈസ്റ്റ് ചംപാരൻ, റോഹ്താസ്, സാരൻ, സുപൌൾ എന്നിങ്ങനെ ആറ് ജില്ലകളിലായാണ് 19 പേർ മരിച്ചത്.