പ്രണയനൈരാശ്യം; നിയമവിദ്യാർഥി ജീവനൊടുക്കി
ന്യൂഡൽഹി: പ്രണയനൈരാശ്യത്തെത്തുടർന്ന് നിയമവിദ്യാർഥി കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി. അമിറ്റി സർവകലാശാലയിൽ നിയമ വിദ്യാർഥിയായ തപസ്സ് (23) ആണ് മരിച്ചത്. സംഭവത്തിൽ ആത്മഹത്യ പ്രേരണക്കുറ്റത്തിന് മുൻ കാമുകി അറസ്റ്റിൽ. നോയിഡയിൽ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകി ബന്ധത്തിൽനിന്ന് പിന്മാറിയതിനെ തുടർന്നായിരുന്നു തപസ്സ് ആത്മഹത്യ ചെയ്തത്.
തപസ്സും സഹപാഠി കൂടിയായ കാമുകിയും ലിവ് ഇൻ റിലേഷൻഷിപ്പിൽ ആയിരുന്നു. എന്നാൽ അടുത്തിടെ ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടാകുകയും പെൺകുട്ടി തപസ്സുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ തപസ്സ് അത് അംഗീകരിച്ചിരുന്നില്ല. ഗാസിയാബാദിൽ താമസിച്ചിരുന്ന തപസ്സ് ശനിയാഴ്ച നോയിഡയിലെ സുഹൃത്തിന്റെ അപ്പാർട്ട്മെന്റിലെത്തുകയും പെൺകുട്ടിയോട് സംശയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പെൺകുട്ടി വഴങ്ങാതായതോടെ തപസ്സ് നിലയിൽനിന്ന് ചാടി. തപസ്സിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് മുൻ കാമുകിയെ അറസ്റ്റ് ചെയ്തത്. പിന്നീട് പെൺകുട്ടിക്ക് കോടതി ജാമ്യം നൽകി.