വടകരയില്‍ അതീവ ജഗ്രത: പ്രത്യേക സേനാ വിന്യാസം
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തില്‍ വടകരയില്‍ പ്രത്യേക സേനാവിന്യാസം നടത്തുമെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്. വടകരയിലെ ആഹ്ലാദ പരിപാടികള്‍ നേരത്തേ അറിയിക്കണം. അതീവ പ്രശ്നബാധിത മേഖലകളില്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
വോട്ടെണ്ണല്‍ കേന്ദ്രമായ വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം എജ്യുക്കേഷന്‍ കോംപ്ലക്സിനു സമീപം ഇന്ന് വൈകിട്ട് മുതല്‍ നാളെ വൈകിട്ട് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വാശിയേറിയ പോരാട്ടം നടക്കുന്ന വടകരയില്‍ അതീവ ജാഗ്രതയിലാണ് പൊലീസ്. നാദാപുരത്തും കല്ലാച്ചിയിലും റൂട്ട് മാര്‍ച്ച് നടത്തി.
പ്രകടനങ്ങള്‍ വൈകിട്ട് ഏഴു മണിയോടെ അവസാനിപ്പിക്കണമെന്ന് നേരത്തേ സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായിരുന്നു. അക്രമ സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി നാദാപുരത്ത് 50 പിക്കറ്റ് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ മുന്നൂറോളം പൊലീസുകാരെ ഇവിടെ നിയോഗിച്ചു.