ഓര്‍ത്തഡോക്‌സ് - യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: ഓര്‍ത്തഡോക്‌സ് - യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ആറ് പള്ളികള്‍ ഏറ്റെടുക്കാനുള്ള ഉത്തരവ് നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്തില്ലെന്ന് കോടതി പറഞ്ഞുമറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മതിയായ സമയം നല്‍കിയെന്ന് പറഞ്ഞ കോടതി ഉത്തരവ് നടപ്പാക്കാന്‍ നിരന്തരം സാവകാശം നല്‍കാനാവില്ലെന്നും വിമര്‍ശനമുന്നയിച്ചു.
ഉത്തരവ് വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തുന്നതില്‍ സിംഗിള്‍ ബെഞ്ച് നടപടി തുടങ്ങി. കോടതിയലക്ഷ്യക്കുറ്റം ചുമത്താതിരിക്കാന്‍ മറുപടിയുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.കോടതിയലക്ഷ്യ ഹരജിയില്‍ ജില്ലാ കലക്ടര്‍മാരും ജില്ലാ പൊലീസ് മേധാവിമാരും ഹാജരായിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ ഹാജരായത്.കോടതിയലക്ഷ്യ ഹരജിയില്‍ ഉദ്യോഗസ്ഥര്‍ ഈ മാസം 29ന് വീണ്ടും ഹാജരാകണം.