For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ബീഹാറിലെ പാലം തകര്‍ച്ചകളെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല സമിതി

03:27 PM Jul 02, 2024 IST | Online Desk
ബീഹാറിലെ പാലം തകര്‍ച്ചകളെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല സമിതി
Advertisement

ബീഹാര്‍: കഴിഞ്ഞ 13 ദിവസത്തിനിടെയുണ്ടായ ആറ് സംഭവങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തുടനീളം അടുത്തിടെ സംഭവിച്ച പാലം തകര്‍ച്ചകളെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല സമിതിക്ക് രൂപം നല്‍കി ബിഹാര്‍ സര്‍ക്കാര്‍.തകര്‍ന്ന പാലങ്ങളില്‍ ഭൂരിഭാഗവും സംസ്ഥാന റൂറല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് (ആര്‍.ഡബ്ല്യു.ഡി) നിര്‍മിച്ചതോ നിര്‍മിക്കുന്നതോ ആണ്.ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സമിതി തകര്‍ച്ചക്ക് പിന്നിലെ കാരണങ്ങള്‍ വിശകലനം ചെയ്യുമെന്നും ആവശ്യമായ തിരുത്തല്‍ നടപടികള്‍ ശുപാര്‍ശ ചെയ്യുമെന്നും ആര്‍.ഡബ്ല്യു.ഡി മന്ത്രി അശോക് ചൗധരി പറഞ്ഞു.

Advertisement

പാലത്തിന്റെ അടിത്തറയിലും ഘടനയിലും ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉള്‍പ്പെടെ എല്ലാ വശങ്ങളും സമഗ്രമായി പരിശോധിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.തകര്‍ച്ചക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കേന്ദ്രമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്കുലര്‍) സ്ഥാപകനുമായ ജിതന്‍ റാം മാഞ്ചി ഉന്നയിച്ച ആശങ്കകള്‍കളോട് അശോക് ചൗധരി പ്രതികരിച്ചില്ല.

'എന്തുകൊണ്ടാണ് ഇത്രയധികം പാലങ്ങള്‍ തകരുന്നതിന് സംസ്ഥാനം പെട്ടെന്ന് സാക്ഷ്യം വഹിക്കുന്നത് ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. ബന്ധപ്പെട്ട അധികാരികള്‍ ഇത് പരിശോധിക്കണം,'- എന്നായിരുന്നു ജിതന്‍ റാം മാഞ്ചി പറഞ്ഞത്.

Author Image

Online Desk

View all posts

Advertisement

.