നെതന്യാഹുവിനെതിരെ ഹിലരി ക്ലിന്റണ്‍
വാഷിങ്ടണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെതിരെ വിമര്‍ശനമുന്നയിച്ച് മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍. ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം നെതന്യാഹു കൈകാര്യം ചെയ്യുന്നത് മുന്‍നിര്‍ത്തിയാണ് ഹിലരിയുടെ വിമര്‍ശനം.
ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് നെതന്യാഹു രാജിവെക്കേണ്ടതായിരുന്നുവെന്ന് ഹിലരി ക്ലിന്റണ്‍ പറഞ്ഞു. ഹമാസിന് സിവിലയന്‍മാരെ കുറിച്ച് ആലോചനയില്ല. ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ഫലസ്തീന്‍ പൗരന്‍മാരെ കുറിച്ച് അവര്‍ക്ക് ചിന്തയില്ലെന്നും സിവിലിയന്‍മാരെ സംരക്ഷിക്കാന്‍ ഹമാസ് ഒന്നും ചെയ്യില്ലെന്നും ഹിലരി കുറ്റപ്പെടുത്തി. നെത്യനാഹുവിന്റെ നിരീക്ഷണത്തിനിടെയാണ് ഹമാസ് ഇസ്രായേലില്‍ ആക്രമണം നടത്തിയതെന്നും ഹിലരി വിമര്‍ശിച്ചു.
നെതന്യാഹു എന്തായാലും പുറത്തേക്ക് പോകണം. അയാളെ വിശ്വസിക്കാനാവില്ല. വെടിനിര്‍ത്തലിന് മുന്നിലുള്ള തടസ്സം നെത്യനാഹുവാണെങ്കില്‍ അയാള്‍ മാറുകയാണ് നല്ലതെന്നും ഹിലരി ക്ലിന്റണ്‍ പറഞ്ഞു. ഇസ്രായേല്‍ ജനതയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്തു. നെതന്യാഹുവിനെ സ്വാധീനിക്കാന്‍ ആവുന്നതെല്ലാം ബൈഡന്‍ ചെയ്യുന്നുണ്ടെന്നും ഹിലരി ക്ലിന്റണ്‍ പറഞ്ഞു.