Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഗ്യാന്‍വാപി മസ്ജിദില്‍ ഹൈന്ദവ പൂജ കര്‍മങ്ങള്‍ ആരംഭിച്ചു

11:35 AM Feb 01, 2024 IST | Online Desk
Advertisement

വാരാണസി: ഗ്യാന്‍വാപി മസ്ജിദില്‍ ഹൈന്ദവ പൂജ കര്‍മങ്ങള്‍ ആരംഭിച്ചു. വാരാണസി ജില്ല കോടതിയാണ് മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് പൂജക്ക് അനുമതി ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. 1993ല്‍ അടച്ചുപൂട്ടി മുദ്രവെച്ച തെക്കുഭാഗത്തെ നിലവറ ഒരാഴ്ചക്കകം തുറന്നുകൊടുത്ത് പൂജക്ക് സൗകര്യങ്ങളൊരുക്കാനായിരുന്നു കോടതി വിധി. കോടതിയുടെ ഉത്തരവ് വന്ന് മണിക്കൂറിനുള്ളില്‍ അര്‍ധരാത്രിയോടെ ബാരിക്കേഡുകള്‍ നീക്കി, 'വ്യാസ് കാ തെഹ്ഖാന' എന്നറിയിപ്പെടുന്ന നിലവറയില്‍ പൂജയും പ്രസാദ വിതരണവും നടത്തി. ഇന്ന് പുലര്‍ച്ചെ 'മംഗള ആരതി'യും നടന്നു. പൂജയുടെ പശ്ചാത്തലത്തില്‍ പരിസരത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

Advertisement

വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാര്‍ പാഠക് വ്യാസ് നല്‍കിയ ഹര്‍ജിയിലാണ് മസ്ജിദിലെ നിലവറയില്‍ പൂജ നടത്താന്‍ വാരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്.ഗ്യാന്‍വാപി മസ്ജിദ് ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി അടക്കമുള്ള ഹിന്ദുത്വസംഘടനകള്‍ ആവശ്യമുന്നയിച്ചിരുന്നു. മസ്ജിദിലെ വുദുഖാനയില്‍ കണ്ടെത്തിയ നിര്‍മിതി 'ശിവലിംഗ'മാണെന്നും അതില്‍ 'സേവ പൂജ' നടത്താന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്നായിരുന്നു ആവശ്യം. 2022 മേയ് മാസത്തിലാണ് വാരാണസി പ്രാദേശിക കോടതി പള്ളിയുടെ ഒരു വിഡിയോഗ്രാഫിക് സര്‍വേ നടത്താന്‍ അനുമതി നല്‍കിയത്.

കോടതി അനുമതിയെത്തുടര്‍ന്ന് ആഗസ്റ്റ് നാലിന് സര്‍വേ ആരംഭിച്ചു. പല തവണ കാലാവധി നീട്ടിവാങ്ങിയശേഷം ഡിസംബര്‍ 18ന് റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കോടതിക്ക് സമര്‍പ്പിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രസ്തുത രഹസ്യ റിപ്പോര്‍ട്ട് കക്ഷികള്‍ക്ക് ലഭ്യമാക്കാന്‍ കോടതി അനുവദിച്ചത്. ഈ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയണമെന്ന ആവശ്യവുമായി വി.എച്ച്.പിയുടെ രംഗപ്രവേശം. അതിനിടെ, ഈ സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട ഹരജികളെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച മസ്ജിദ് കമ്മിറ്റിയുടെ ഹരജികള്‍ അലഹബാദ് ഹൈകോടതി തള്ളിയിരുന്നു.

ഹിന്ദുക്ഷേത്രം തകര്‍ത്താണോ 17-ാം നൂറ്റാണ്ടില്‍ മസ്ജിദ് നിര്‍മിച്ചതെന്ന് കണ്ടെത്താന്‍ 2023 ജൂലൈ 21നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് (എ.എസ്.ഐ) സര്‍വേ നടത്താന്‍ ജില്ല കോടതി അനുമതി നല്‍കിയത്. ഇതിനെ ചോദ്യം ചെയ്ത് അഞ്ചുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി. സുപ്രീംകോടതിയിലും ഹരജിയെത്തിയെങ്കിലും തള്ളുകയായിരുന്നു. ഗ്യാന്‍വാപി പള്ളിക്ക് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നോ എന്ന് പരിശോധിക്കാന്‍ പുരാവസ്തു വകുപ്പ് സര്‍വേ നടത്തട്ടെ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് വിധിച്ചത്.

ഡിസംബര്‍ 18ന് സീല്‍ ചെയ്ത കവറില്‍ കോടതിക്ക് എ.എസ്.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഗ്യാന്‍വാപി പള്ളി നിര്‍മിക്കുന്നതിനുമുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായാണ് എ.എസ്.ഐ റിപ്പോര്‍ട്ട് നല്‍കിയത്. പള്ളി നിര്‍മാണത്തിന് നേരത്തേയുള്ള ക്ഷേത്രത്തിന്റെ തൂണുകളും മറ്റും ഉപയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു

Advertisement
Next Article