Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഭാര്യയെ തലക്കടിച്ചു: മരിച്ചെന്നു കരുതി ഭര്‍ത്താവ് വീടിനകത്ത് തൂങ്ങിമരിച്ചു

02:04 PM Aug 13, 2024 IST | Online Desk
Advertisement

തലശ്ശേരി: പിണറായിയില്‍ ഭാര്യയെ തലക്കടിച്ചു പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് വീടിനകത്ത് തൂങ്ങിമരിച്ചു. പിണറായി വെണ്ടുട്ടായി വ്യവസായ എസ്റ്റേറ്റിന് സമീപം ചാലില്‍ വീട്ടില്‍ പൊളുക്കായി രവീന്ദ്രന്‍ (58) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

Advertisement

രവീന്ദ്രന്‍ മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിനിടെ ഭാര്യ പ്രസന്നയെ കസേര കൊണ്ട് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഇവര്‍ക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ഭാര്യ മരിച്ചെന്ന് കരുതിയ രവീന്ദ്രന്‍ വീടിന്റെ മുകള്‍ നിലയില്‍ കയറി തൂങ്ങി മരിച്ചെന്നാണ് നിഗമനം. മാലൂര്‍ സ്വദേശികളായ രവീന്ദ്രനും കുടുംബവും വെണ്ടുട്ടായിയില്‍ ഏതാനും മാസം മുമ്പാണ് വാടകക്ക് താമസം തുടങ്ങിയത്.

ഒരു മകനും മകളുമുണ്ട്. മൃതദേഹം തലശ്ശേരി ഗവ. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. സംസ്‌കാരം ഇന്ന് വൈകീട്ട്.

Advertisement
Next Article