ഹ്യൂമൻ മൊബൈൽ ഡിവൈസസ് (HMD) ബ്രാൻഡ് മൊബൈൽ ഫോണുകൾ സൗദി വിപണിയിൽ.
റിയാദ്: യൂറോപ്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും നോക്കിയ ഫോണുകളുടെ ഉത്പ്പാദകരുമായ ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസ് (HMD) ഫോണുകളുടെ വിപണനോദ്ഘാടനം അസീസിയ ട്രെയിന്‍ മാള്‍ നെസ്‌റ്റോ ഹൈപ്പറില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ സെലിബ്രിറ്റി സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സര്‍ നെസ്മ അല്‍ ഗഹോറി നിർവഹിച്ചു.
HMD Skyline 5G, Crestmax, Puls Pro എന്നീ മൂന്ന് മോഡലുകളാണ് വിപണിയിലിറക്കിയത്. ഉപഭോക്താക്കള്‍ക്ക് നൂതന സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം സമ്മാനിക്കുമെന്ന് എച്എംഡി സൗദി ഡയറക്ടര്‍ സീഷാന്‍ പറഞ്ഞു. മികച്ച സാങ്കേതിക വിദ്യയും ആകര്‍ഷകമായ രൂപകല്‍പ്പനയും എളുപ്പം അറ്റകുറ്റപ്പണികള്‍ ചെയ്യാനുളള സംവിധാനവും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. മാത്രമല്ല, ഉപഭോക്താവിന് സ്വയം കേടുപാടു തീര്‍ക്കാന്‍ കഴിയുന്ന വിധം ഡിജിറ്റല്‍ ഡിറ്റോക്‌സ് സാങ്കേതികവിദ്യ എച്എംഡി ഫോണുകളുടെ സവിശേഷതയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
108എംപി എഐ ട്രിപ്പിള്‍ ഒഐഎസ് ക്യാമറയാണ് എച്എംഡി സ്‌കൈലൈന്റെ പ്രത്യേകത. 50 എംപി ടെലിഫോട്ടോ, 13എംപി അള്‍ട്രാവൈഡ് ലെന്‍സ് എന്നിവയുമുണ്ട്. നൈറ്റ് ഷോട്ടുകള്‍, 4എക്‌സ് സൂം വ്യക്തതയുളള നിറങ്ങളില്‍ ഏറ്റവും മികച്ച ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സഹായിക്കും. കുറഞ്ഞ വെളിച്ചത്തില്‍ ഷൂട്ട് ചെയ്യാനും ക്ലോസപ്പുകള്‍ക്ക് സൂം ഇന്‍ ചെയ്യാനും മികച്ച ക്യാമറയാണ് സ്‌കൈലൈന്‍ മൊബൈലുകളിലുളളത്. അതുകൊണ്ടുതന്നെ ഫോട്ടോഗ്രാഫര്‍മാര്‍ക്കും മതിപ്പുളവാക്കുന്ന മോഡലാണിത്. 1,799 റിയാല്‍ വിലയുളള ഫോണിനോടൊപ്പം 817 റിയാല്‍ വിലയുളള പ്രീമിയം യുഎസ്ബി ബാക്പായ്ക്ക്, 3-ആക്‌സിസ് ജിംബല്‍, എച്എംഡ സ്‌ക്രീന്‍ പ്രൊട്ടക്ട്, രണ്ട് വര്‍ഷം റീപ്ലേസ്‌മെന്റ് വാറന്റി എന്നിവ സൗജന്യമായി ലഭിക്കുകയും ചെയ്യും.
899 റിയാല്‍ വിലയുളള ക്രെസ്റ്റ് മാക്‌സിന് 64 എംപി എഐ ക്യാമറയാണുളളത്. 357 റിയാല്‍ മൂല്യമുളള വയര്‍ലെസ് ഇയര്‍ബഡ്‌സ്, 360ഡിഗ്രി ഓട്ടോഫേസ് ട്രാക്കിംഗ് ജിംബല്‍, ഒരു വര്‍ഷം സ്‌ക്രീന്‍ പ്രൊട്ടക്ട്, രണ്ടു വര്‍ഷം റീപ്ലേസ്‌മെന്റ് വാറന്റി എന്നിവ സൗജന്യവും ലഭിക്കും. 50എംപി എഐ സെല്‍ഫി ക്യാമറയുളള പള്‍സ് പ്രോ മോഡലിന് 599 റിയാലാണ് വില. വയര്‍ലസ് ഇയര്‍ബഡ്‌സും രണ്ടു വര്‍ഷം റീപ്ലേസ്‌മെന്റ് വാറന്റിയും സമ്മാനവും ലഭിക്കും.
എച്എംഡി മൊൈല്‍ ഫോണുകള്‍ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വഴി വിതരണം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നെസ്‌റ്റോ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഫഹദ് മെയോന്‍ പറഞ്ഞു. നസ്‌റ്റോ മൊബൈല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ടി. റമീസും സന്നിഹിതരായിരുന്നു.