മുഖ്യമന്ത്രി വരുന്നു, കുട്ടികൾ വീട്ടിലിരുന്നാൽ മതി
07:18 AM Dec 08, 2023 IST
|
ലേഖകന്‍
Advertisement
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന നവകേരള സദസ് വിദ്യാർഥികളുടെ പഠിപ്പും മുടക്കി. എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത് നവകേരള സദസ് പ്രമാണിച്ചാണ്. എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശേരി മണ്ഡലങ്ങളിലെ സ്കൂളുകൾക്കാണ് ഇന്ന് അവധിയുള്ളത്. എറണാകുളം ജില്ലാ കളക്ടറാണ് കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചത്. ഗതാഗത കുരുക്ക് മൂലം വിദ്യാർത്ഥികൾക്കുണ്ടാകുന്ന യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാനെന്നാണ് അവധിയിലെ വിശദീകരണം. എന്നാൽ കുട്ടികളുടെ പഠിപ്പ് മുടക്കി എന്തിനാണ് നവ കേരള സദസെന്നാണ് രക്ഷിതാക്കളുടെ ചോദ്യം.
ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ച് കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷനാണ് അവധി പ്രഖ്യാപിച്ചുള്ള ഉത്തരവ് ഇറക്കിയത്.
Advertisement
Next Article