ഐസ്ക്രീമില് കണ്ടെത്തിയ മനുഷ്യ വിരല്‍: ഫാക്ടറി തൊഴിലാളിയുടേതാണെന്ന് ഡി.എന്‍.എ പരിശോധനാ ഫലം
മുംബൈ: ഐസ്ക്രീമില് കണ്ടെത്തിയ മനുഷ്യ വിരല്‍ പൂനെയിലെ ഇന്ദാപൂരിലുള്ള ഐസ്ക്രീം കമ്പനി ഫാക്ടറി തൊഴിലാളിയുടേതാണെന്ന് ഡി.എന്‍.എ പരിശോധനാ ഫലം. ഇരുപത്തിനാലുകാരനായ ഓംകാര്‍ പേട്ടയുടേതാണ് വിരലുകള്‍ എന്ന് സ്ഥിരീകരിക്കുന്ന ഫോറന്‍സിക് റിപോര്‍ട്ടുകള്‍ മലാഡ് പൊലീസിന് ലഭിച്ചു. സംഭവത്തില്‍ തൊഴിലാളിക്ക് നോട്ടീസ് അയക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വിരലുകള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് ഫാക്ടറിയിലേക്ക് പഴ വര്‍ഗ്ഗങ്ങള്‍ എത്തിക്കുന്ന എല്ലാവരുടെയും രക്ത സാമ്പിളുകള്‍ ശേഖരിച്ച് ശനിയാഴ്ച പരിശോധനയ്ക്ക് അയച്ചിരുന്നു. തിങ്കളാഴ്ച പരിശോധനാ ഫലം വരുകയും തൊഴിലാളികള്‍ക്ക് രോഗങ്ങളിലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ജൂണ്‍ 12നായിരുന്നു ഐസ്ക്രീമില് മനുഷ്യ വിരലുകള്‍ കണ്ടെത്തിയത്. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഐസ്ക്രീം കമ്പനിക്കെതിരെ ഐ.പി.സി സെഷന് 272, 273, 336 വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിരലുകള്‍ ഐസ്ക്രീം ഫാക്ടറിയിലെ തൊഴിലാളിയുടേതാണെന്ന് കണ്ടെത്തിയത്.