Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'എനിക്ക് കുറച്ച് കുറച്ച് മലയാളം അറിയാം' മലയാളത്തില്‍ സംസാരിച്ച് പ്രിയങ്ക ഗാന്ധി

04:10 PM Nov 07, 2024 IST | Online Desk
Advertisement

പോത്തുകല്ല്/നിലമ്പൂര്‍: ജനങ്ങളോട് മലയാളത്തില്‍ സംസാരിച്ച് വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. നിലമ്പൂര്‍ നിയോജമണ്ഡലത്തിലെ പോത്തുകല്ലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി പ്രസംഗം തുടങ്ങിയത് മലയാളത്തില്‍. 'എല്ലാവര്‍ക്കും നമസ്‌കാരം. നിങ്ങളുടെ സ്‌നേഹത്തിന് നന്ദി. എനിക്ക് കുറച്ചു കുറച്ച് മലയാളം അറിയാം' എന്നായിരുന്നു പ്രിയങ്ക ഗാന്ധി മലയാളത്തില്‍ പറഞ്ഞത്. കൂടുതല്‍ മലയാളം പഠിക്കാന്‍ കുറച്ചു സമയം കൂടി വേണമെന്നും നിങ്ങളുടെ പ്രശ്‌നങ്ങള്‍ ഞാന്‍ മനസിലാക്കി വരികയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ബി.ജെ.പിയുടേത് വിഭജനവും ഭിന്നിപ്പുമുണ്ടാക്കുന്ന രാഷ്ട്രീയമാണ്. സ്‌നേഹവും സമാധാനവും അവര്‍ക്ക് യോജിക്കുന്നതല്ല.

Advertisement

ബി.ജെ.പിയുടേത് ജനങ്ങളെ കുറിച്ചുള്ള രാഷ്ട്രീയമല്ല. അത് വികസനത്തിന് വേണ്ടിയോ രാജ്യത്തെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം സാധ്യമാക്കുവാനോ വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയമല്ല. അവരുടേത് ജനങ്ങള്‍ക്കിടയില്‍ വെറുപ്പും ഭയവും അവിശ്വാസവും വിഭജനവും വിദ്വേഷവും സൃഷ്ടിക്കുന്ന രാഷ്ട്രീയമാണ്. ഇങ്ങനെ ജനങ്ങളെ വിഭജിക്കുന്നത് മൂലം ബി.ജെ.പിയുടെ ഓരോ നേതാവിനും ഗുണമുണ്ടാകുന്നു. ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഭാഗമായി മുറിവേല്‍ക്കുന്നത് നമ്മുടെ രാജ്യത്തിനാണ്. ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയം മൂലം ജനങ്ങള്‍ക്കും രാജ്യത്തിനും മുന്നോട്ടുപോകാന്‍ സാധിക്കുന്നില്ല. ഇവിടെ ഒരുപാട് സാധ്യതകള്‍ ഉണ്ട്. എന്നാല്‍ രാജ്യത്തെ തെറ്റായ രാഷ്ട്രീയം മൂലം ആ സാധ്യതകള്‍ ഉപകാരപ്പെടുത്താനോ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ സൃഷ്ടിക്കുവാനോ സാധിക്കുന്നില്ല. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ദുരന്ത സാധ്യത മേഖലകളില്‍ നിരവധി ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ ജീവിക്കുന്ന ആദിവാസി സമൂഹങ്ങളെ പുനരധിവസിക്കാന്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല. കുറച്ച് മുന്‍പ് ഭൂമികുലുക്കത്തിന്റെ ലക്ഷണങ്ങള്‍ ഇവിടെ ഉണ്ടായി. അതില്‍ ഇവിടുത്തെ ജനങ്ങള്‍ ആശങ്കാകുലരാണ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ ലഭിക്കുന്ന അവസരം ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി താന്‍ കരുതുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, ദീപാ ദാസ് മുന്‍ഷി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.പി. അനില്‍കുമാര്‍ എം.എല്‍.എ, ആന്റോ ആന്റണി എം.പി, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്, ഇക്ബാല്‍ മുണ്ടേരി, ഇസ്മായില്‍ മുത്തേടം, രാജു തുരുത്തേല്‍, ടിപി അഷ്‌റഫലി, ഷെറീന മുഹമ്മദലി, മറിയാമ്മ ജോര്‍ജ്, എളിമ്പിലാശേരി റഷീദ് പങ്കെടുത്തു.

Tags :
featuredkeralanewsPolitics
Advertisement
Next Article