For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

8999 രൂപയില്‍ ഐടെല്‍ പി55 പവര്‍ 5ജി ഫോണ്‍ അവതരിപ്പിച്ചു

10:59 AM Oct 01, 2023 IST | Veekshanam
8999 രൂപയില്‍ ഐടെല്‍ പി55 പവര്‍ 5ജി ഫോണ്‍ അവതരിപ്പിച്ചു
Advertisement

കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഐടെല്‍, പി55 പവര്‍ 5ജി ഫോണ്‍ അവതരിപ്പിച്ചു. പതിനായിരം രൂപയില്‍ താഴെയുള്ള ഫോണ്‍ വിഭാഗത്തില്‍ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്നതും ശക്തവുമായ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ആണിത്. 5ജി സാങ്കേതികവിദ്യ രാജ്യത്തെ എല്ലാ ഉപഭോക്താക്കള്‍ക്കും പ്രാപ്തമാക്കുന്ന ഈ മോഡലില്‍ സവിശേഷ ഫീച്ചറുകളെല്ലാം ഐടെല്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തടസമില്ലാത്ത, മികച്ച പ്രകടനം ഉറപ്പാക്കുന്ന മീഡിയടെക് ഡൈമെന്‍സിറ്റി 6080 ചിപ്‌സെറ്റാണ് ഐടെല്‍ പി55 പവര്‍ 5ജിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. 6+6 ജിബി റാം+128ജിബി റോം, 4+4 ജിബി റാം+64ജിബി റോം വേരിയന്റുകളിലാണ് ഫോണ്‍ വരുന്നത്.18വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറിനൊപ്പം ഫേസ് ഐഡിയും കൂടി ചേര്‍ത്ത് ഇരട്ട സുരക്ഷ സംവിധാനമാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. മികച്ച ചിത്രങ്ങളും വീഡിയോകളും ഉറപ്പാക്കാന്‍ 50 മെഗാപിക്‌സല്‍ എഐ ഡ്യുവല്‍ ക്യാമറയും, 8 മെഗാപിക്‌സല്‍ മുന്‍ ക്യാമറയുമുണ്ട്. 6.6 ഇഞ്ച് എച്ച്ഡി പ്ലസ് വാട്ടര്‍ ഡ്രോപ് ഡിസ്‌പ്ലേ മികച്ച കാഴ്ച്ചാനുഭവവും ഉറപ്പാക്കും. ആകര്‍ഷകമായ വിലയില്‍ ഈ ശ്രദ്ധേയമായ സവിശേഷതകള്‍ക്ക് പുറമേ, ഒറ്റത്തവണ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റ് സൗകര്യവും ഐടെല്‍ ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നു.ഗാലക്‌സി ബ്ലൂ, മിന്റ് ഗ്രീന്‍ എന്നീ നിറഭേദങ്ങളില്‍ വരുന്ന ഐടെല്‍ പി55 പവര്‍ 5ജിയുടെ 4ജിബി+64ജിബി വേരിയന്റ് ഓഫ്‌ലൈന്‍ സ്‌റ്റോറുകളില്‍ മാത്രമായി 9,699 രൂപയ്ക്കും, 6ജിബി+128ജിബി വേരിയന്റ് ബാങ്ക് ഓഫറുകളോടെ ആമസോണില്‍ മാത്രമായി ഒക്ടോബര്‍ 4 മുതല്‍ 8,999 രൂപയ്ക്കും ലഭ്യമാകും. ഓഫ്‌ലൈനായി വാങ്ങുന്നവര്‍ക്ക് കണ്‍സ്യൂമര്‍ ഫിനാന്‍സ് ഓപ്ഷനുകളും പ്രയോജനപ്പെടുത്താം.

Advertisement

Author Image

Veekshanam

View all posts

Advertisement

.