Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഐ ബി പി സി വാർഷിക പൊതുസമ്മേളനവും തിരഞ്ഞെടുപ്പും നടത്തി

11:30 AM Oct 05, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (ഐ ബി പി സി ) കുവൈറ്റ്, 2024 സെപ്റ്റംബർ 29-ന് സൽമിയ മരിന ഹോട്ടലിൽ വാർഷിക പൊതുസമ്മേളനവും തിരഞ്ഞെടുപ്പും നടത്തി. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും കഴിഞ്ഞ രണ്ടു വർഷത്തെ കൗൺസിലിന്റെ പ്രവർത്തന അവലോകനവും നടന്നു.ചെയർമാൻ ശ്രീ. ഗുര്‍വിന്ദർ സിംഗ് ലാംബ, തന്റെ കാലാവധിയിലെ അനുഭവങ്ങൾ പങ്കുവച്ച്, ഐബിപിസി അംഗങ്ങൾക്ക് നന്ദി അറിയിച്ചു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കുന്നതിൽ കൗൺസിലിന്റെ സഹകരണത്തെ അദ്ദേഹം പ്രശംസിച്ചു. സെക്രട്ടറി ശ്രീ. സോളി മാത്യു, കഴിഞ്ഞ രണ്ടു വർഷത്തെ കൗൺസിലിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ശ്രീ. സുനിത് അറോറ, സിഎ ദീപക് ബിന്ദൽ തയ്യാറാക്കിയ ഓഡിറ്റ് ചെയ്ത സാമ്പത്തിക കണക്കുകൾ അവതരിപ്പിച്ചു. അംഗങ്ങൾ ഏകകണ്ഠമായി ഈ സാമ്പത്തിക റിപ്പോർട്ട് അംഗീകരിച്ചു.

Advertisement

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഈ വർഷത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ നാമനിർദേശങ്ങൾ പ്രഖ്യാപിച്ചു. നിലവിലെ വൈസ് ചെയർമാൻ ശ്രീ. കൈസർ ഷാകിർ പുതിയ ചെയർമാനായും , നിലവിലെ ജോയിന്റ് സെക്രട്ടറി ശ്രീ. സുരേഷ് കെ.പി. പുതിയ സെക്രട്ടറിയായും ഉയർത്തപ്പെട്ടു. ശ്രീ. ഗൗരവ് ഒബ്റോയി വൈസ് ചെയർമാനായും, ശ്രീ. സുനിത് അറോറ ജോയിൻ്റ് സെക്രട്ടറിയായും, ശ്രീ. കൃഷൻ സൂര്യകാന്ത് ട്രഷറർആയും തിരങ്ങെടുക്കപെട്ടു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ചെയർമാൻ ശ്രീ. കൈസർ ഷാകിർ, 2024-2026 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ പരിചയപ്പെടുത്തി. ഐബിപിസി യുടെ ഭാവി പദ്ധതികൾ അവതരിച്ചു. കുവൈത്തിലെ ഇന്ത്യൻ എംബസിയുമായും മറ്റ് സംഘടനകളുമായുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത അദ്ദേഹം അറിയിച്ചു. സെക്രട്ടറി ശ്രീ. സുരേഷ് കെ പി, കുവൈത്തിലെ ഇന്ത്യൻ എംബസിയും സ്ഥാനപതി ഡോ. ആദർശ് സ്വൈകയും ഐബിപിസി സംരംഭങ്ങൾക്ക് നൽകിയ പിന്തുണയ്ക്കും നന്ദി അറിയിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ട്രഷറർ ശ്രീ. കൃഷ്ണൻ സൂര്യകാന്തിൻറെ നന്ദിപ്രസ്താവനയോടു കൂടി യോഗം സമാപിച്ചു. കുവൈറ്റ്, ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഒരു ലാഭേച്ഛാരഹിത സംഘടനയാണ് ഐബിപിസി. ഇന്ത്യൻ ബിസിനസുകൾക്കും പ്രൊഫഷണലുകൾക്കും ഇന്ത്യ-കുവൈത്ത് വ്യാപാര, പ്രൊഫഷണൽ ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ഒരു വേദി നൽകുകയാണ് ലക്ഷ്യം.

Advertisement
Next Article