Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഐ.ബി.പി.സി അവാര്‍ഡുകള്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സ്വൈകവിതരണം ചെയ്തു!

10:40 AM Apr 29, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement

കുവൈത്ത്‌സിറ്റി : ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ (ഐ ബി പി സി കുവൈറ്റ്) ഏപ്രില്‍ 20-ന് വൈകുന്നേരം സിംസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍വെച്ച് ഇന്ത്യന്‍ സ്‌കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി മെറിറ്റോറിയസ്അവാര്‍ഡ് -39 സംഘടിപ്പിച്ചു. ബഹു. അംബാസഡര്‍ ഡോ.ആദര്‍ശ്സ്വൈക അവാര്‍ഡുകള്‍ വിതരണം ചെയ്തു! സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, സ്‌കൂള്‍പ്രിന്‍സിപ്പല്‍മാര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, ഐ ബി പി സി അംഗങ്ങള്‍ എന്നിവര്‍ചടങ്ങില്‍ പങ്കെടുത്തു. ഐബിപിസി യൂട്യൂബ് ചാനലിലെ തത്സമയസ്ട്രീമിംഗിലൂടെയും പരിപാടി പ്രദർശിപ്പിച്ചിരുന്നു. ഈ വര്‍ഷം 10, 12 ക്ലാസുകളില്‍ സി ബി എസ് ഇ ബോര്‍ഡില്‍ 95% ഉം അതിനുമുകളിലും ഉയര്‍ന്നനിലവാരം പുലര്‍ത്തിയ 134 വിദ്യാര്‍ത്ഥികളെയാണ് സിംസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആദരിച്ചത്.

ബഹു. ഇന്ത്യന്‍ അംബാസഡര്‍ ഡോ.ആദര്‍ശ് സ്വൈക ദീപംതെളിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. അവാര്‍ഡ് നേടുന്നതിനപ്പുറം വിദ്യാര്‍ത്ഥികള്‍ ആത്മവിശ്വാസത്തോടെ മുന്നേറാനാണ് ശ്രമിക്കേണ്ടതെന്ന്അംബാസഡര്‍ ഡോ.ആദര്‍ശ് സൈ്വക ആഹ്വാനം ചെയ്തു. വികസിത് ഭാരത്ലക്ഷ്യമാക്കി ഇന്ത്യയെ ശക്തമാക്കുന്നതില്‍ പങ്കാളികളാകാന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. ഐ.ബി.പി.സി ഭാരവാഹികളായ ഗുര്‍വിന്ദര്‍സിംഗ് ലാംബ (ചെയര്‍മാന്‍), കൈസര്‍ ഷാക്കിര്‍ (വൈസ് ചെയര്‍മാന്‍) കെ.പി സുരേഷ്(ജോയിന്റ് സെക്രട്ടറി), സുനിത് അറോറ (ട്രഷറര്‍) എന്നിവര്‍ സന്നിഹിതരായിരുന്നു. മാസ്റ്റര്‍ രോഹിത് കുവൈറ്റിന്റെയും ഇന്ത്യയുടേയും ദേശീയ ഗാനങ്ങള്‍ ആലപിച്ചു.പരിപാടിയുടെ ഡയറക്ടര്‍ സുനിത് അറോറ അതിഥികള്‍ക്ക് സ്വാഗതംആശംസിക്കുകയും അവാര്‍ഡുകളുടെ ചരിത്രവും പ്രാധാന്യവും വിവരിക്കുകയും ചെയ്തു.
ഗുര്‍വിന്ദര്‍ സിംഗ് ലാംബ യുവ മിടുക്കന്മാര്‍ക്ക് പ്രോത്സാഹജനകമായ പ്രഭാഷണം നടത്തി. ഇന്ത്യന്‍സമൂഹത്തിനിടയില്‍ വിദ്യാഭ്യാസ മികവ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഐ ബി പി സി യുടെ പ്രതിബദ്ധതയാണ് ഇത്തരം അവാര്‍ഡുകളെന്ന് ജോയിന്റ് സെക്രട്ടറി കെ.പി സുരേഷ് നന്ദി പ്രസംഗത്തില്‍ വ്യക്തമാക്കി.സ്വര്‍ണ-വെള്ളി മെഡലുകള്‍ ഒപ്പം, ക്യാഷ് പ്രൈസുകളും ഷോപ്പിംഗ് വൗച്ചറുകളും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.

Advertisement
Next Article