അനധികൃതബോർഡ്: പിഴ ചുമത്തിയില്ലെങ്കിൽ തുക തദ്ദേശ സെക്രട്ടറിമാരിൽനിന്ന് ഈടാക്കണം: ഹൈക്കോടതി
10:38 AM Dec 19, 2024 IST
|
Online Desk
Advertisement
കൊച്ചി: നിരത്തിലോ വഴിയോരത്തോ അനധികൃത ബോർഡ് കണ്ടാൽ പിഴചുമത്തണമെന്നും അല്ലെങ്കിൽ അത് തദ്ദേശസ്ഥാപന സെക്രട്ടറിമാരിൽനിന്ന് ഈടാക്കണമെന്നും ഹൈക്കോടതി. അനധികൃതമായി ബോർഡും കൊടികളും സ്ഥാപിക്കുന്നവർക്കെതിരെ എഫ്ഐആർ ഇടണമെന്നും ഇതിന് മാറ്റം ഉണ്ടായാൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഉത്തരവാദിയായിരിക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിൽ വ്യക്തമാക്കി. ഇത് സംബന്ധിക്കുന്ന സർക്കുലർ
സംസ്ഥാന പോലീസ് മേധാവി ഒരാഴ്ചക്കകം ഇറക്കണം. ബോർഡുകളൊന്നും കുട്ടികൾ പോലും ശ്രദ്ധിക്കാറില്ലെന്നും വിവാഹ ക്ഷണപത്രം പോലും വാട്സ്ആപ്പിൽ വരുന്ന കാലമാണെന്നും ബോർഡുകളൊന്നുമില്ലാത്ത നവകേരളമാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
Advertisement
Next Article