For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കേരളത്തെ നടുക്കിയ രണ്ട് കൊലപാതകങ്ങളുമായി 'അന്വേഷിപ്പിൻ കണ്ടെത്തും' ഫെബ്രുവരിയിൽ

03:37 PM Feb 01, 2024 IST | ലേഖകന്‍
കേരളത്തെ നടുക്കിയ രണ്ട് കൊലപാതകങ്ങളുമായി  അന്വേഷിപ്പിൻ കണ്ടെത്തും   ഫെബ്രുവരിയിൽ
Advertisement
Advertisement

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത 'അന്വേഷിപ്പിൻ കണ്ടെത്തും' ഫെബ്രുവരി 9ന് തിയേറ്ററിലെത്തുന്നു. തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ജിനു വി എബ്രാഹാമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ഒരു ത്രില്ലർ എന്നതിലുപരി ഒരു ഇൻവെസ്റ്റിഗേഷൻ ഡ്രാമയായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത് എന്നാണ് സിനിമയെ കുറിച്ച് നിർമ്മാതാവ് ഡോൾവിൻ കുര്യാക്കോസിന്‍റെ വാക്കുകള്‍. ''രണ്ട് കൊലപാതകങ്ങൾക്ക് പിന്നിലെ അടിമുടി ദുരൂഹമായ പല സംഭവങ്ങളിലൂടെയുള്ള എസ്. ഐ ആനന്ദ് നാരായണന്‍റേയും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്‍റെയും യാത്രയാണ് ചിത്രം. രാഹുൽ രാജഗോപാൽ, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട് എന്നിവരാണ് മറ്റു കഥാപാത്രങ്ങളായി എത്തുന്നത്.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.