Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ജമ്മുകശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 36 പേർ മരിച്ചു

04:32 PM Nov 15, 2023 IST | Veekshanam
Advertisement

ശ്രീനഗർ: ജമ്മുകശ്മീരിലെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 6 പേരുടെ നില ​ഗുരുതരമാണ്. 300 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. 55 പേരാണ് ബസിലുണ്ടായിരുന്നത് എന്നാണ് പ്രാഥമിക നി​ഗമനം. ബത്തോത്ത - കിഷ്ത്വാർ ദേശീയപാതയിൽ ദോഡയിലാണ് അപകടം. പരിക്കേറ്റവരെ ദോഡ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോ​ഗമിക്കുകയാണ്.

Advertisement

ആദ്യഘട്ടത്തിൽ നാട്ടുകാരും പിന്നീട് പൊലീസുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.അപകടത്തിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. മരിച്ചവർക്ക് രണ്ടു ലക്ഷവും പരിക്കേറ്റവർക്ക് 50000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.

Tags :
featured
Advertisement
Next Article