Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കേരളത്തിൽ പി. എം. ശ്രീ സ്കൂളുകൾ നടപ്പാക്കാനുള്ള സർക്കാർ തീരുമാനം സാമ്പത്തിക നേട്ടത്തിന് വേണ്ടി :-കെ. പി. എസ്. ടി. എ

04:34 PM Apr 11, 2024 IST | Online Desk
Advertisement

2022 സെപ്റ്റംബർ 7 ന് ക്യാബിനറ്റ് അംഗീകരിച്ച കേന്ദ്ര ആവിഷ്കൃത പദ്ധതിയാണ് പി എം ശ്രീ. ഇന്ത്യയിൽ 14500 പി എം ശ്രീ സ്കൂളുകൾ ആരംഭിക്കാനാണ് പദ്ധതി. 27360 കോടി രൂപയാണ് ഈ പദ്ധതിക്കായി അഞ്ചുവർഷം കൊണ്ട് ചിലവ് ചെയ്യുന്നത്. ഇതിൽ 18128 കോടി രൂപ കേന്ദ്ര വിഹിതമാണ്. പി എം ശ്രീ നടപ്പാക്കുന്ന വിദ്യാലയങ്ങൾക്ക് 1 കോടി 25 ലക്ഷം രൂപ വീതം കേന്ദ്രസർക്കാർ നൽകും.

Advertisement

രാജ്യത്തെ മികച്ച വിദ്യാലയങ്ങൾ തന്നെയാണ് പിഎം ശ്രീ വിദ്യാലയങ്ങൾ ആക്കാൻ തിരഞ്ഞെടുക്കുന്നത്. കാലങ്ങൾക്കു മുമ്പ് വിവിധ സർക്കാരുകളോ,മാനേജ്മെന്റുകളോ, വ്യക്തികളോ സ്ഥാപിച്ച വിദ്യാലയങ്ങളാണ് ഇവയെല്ലാം. ഈ പദ്ധതിയുടെ കീഴിൽ വരുന്നതോടുകൂടി ഈ വിദ്യാലയങ്ങളുടെ എല്ലാം പേര് പി.എം. ശ്രീ എന്ന് മാറ്റും. ഈ വിദ്യാലയങ്ങളിലെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും പേരും വെക്കും. സർക്കാർ ഖജനാവിലെ പൊതുജനങ്ങളുടെ പണമെടുത്ത് വിദ്യാഭ്യാസ പരിഷ്കാരപ്രവർത്തനം നടത്തുമ്പോൾ പോലും ആ വിദ്യാലയങ്ങളിൽ പ്രധാനമന്ത്രിയുടെ പേരും ചിത്രവും വയ്ക്കുക വഴി പിൽക്കാലത്ത് ഈ വിദ്യാലയങ്ങൾ എല്ലാം അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടണം എന്നുള്ളതാണ് ഇതിന്റെ പിന്നിൽ രാഷ്ട്രീയലക്ഷ്യം. ഈ മികച്ച വിദ്യാലയങ്ങളുടെ എല്ലാം നിലവിലുള്ള പൈതൃകം ഒരു രാഷ്ട്രീയനേതാവിന്റെ കാൽച്ചുവട്ടിൽ അടിയറ വയ്ക്കുന്ന സാഹചര്യം ഉണ്ടാവുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഇവിടെ ചരിത്രം തിരുത്തിക്കുറിക്കപ്പെടുന്നു.

ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാതെ മാറിനിൽക്കുന്ന സംസ്ഥാനങ്ങളെ നിർബന്ധപൂർവ്വം ഇതിലേക്ക് കൊണ്ടുവരുവാനുള്ള രാഷ്ട്രീയ ശ്രമത്തിന്റെ ഭാഗമാണ് ഈ വിദ്യാലയങ്ങൾ. ഓരോ സംസ്ഥാനത്തെയും ലീഡിങ് വിദ്യാലയങ്ങളായ ഈ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പദ്ധതികൾ പിന്നീട് മറ്റു വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കും എന്ന് വ്യക്തമായി പറയുന്നുണ്ട്

ഇതിന്റെ പിന്നിലെ രാഷ്ട്രീയം മനസ്സിലാക്കി നടപ്പാക്കാൻ മടിച്ചു മാറി നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിൽ നൽകിവരുന്ന സഹായങ്ങൾ നിർത്തൽ ചെയ്തുകൊണ്ട് സംസ്ഥാന സർക്കാരുകളെ സമ്മർദ്ദത്തിൽ ആക്കി നിർബന്ധപൂർവ്വം ഇതിന്റെ ഭാഗമാക്കി മാറ്റുന്ന സമ്മർദ്ദ തന്ത്രമാണ് കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ നിലവിൽ പ്രയോഗിക്കുന്നത്.

കേന്ദ്രസർക്കാരി ന്റെ സമ്മർദ്ദത്തിന് വഴങ്ങി പി.എം. ശ്രീ സ്കൂൾ നടപ്പാക്കാം എന്ന് കേരള സർക്കാർസമ്മതിച്ചു. അടുത്ത അധ്യയന വർഷം തുടങ്ങുന്നത്തിന് മുൻപേ അതിനുള്ള ധാരണ ഒപ്പിടാമെന്നു വ്യക്തമാക്കി പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി കത്തയച്ചു. ഇതോടെ ദേശീയ വിദ്യാഭ്യാസം നയത്തിന് കേരള സർക്കാർ എതിരാണെന്നും, യാതൊരു കാരണവശാലും അത് കേരളത്തിൽ നടപ്പാക്കില്ല എന്നുമുള്ള വ്യാജ പ്രചരണം അവസാനിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. പി എം ശ്രീ സ്കൂളുകൾ നടപ്പാക്കാനുള്ള ധാരണ പത്രം ഒപ്പിടുക വഴി കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കാൻ കേരളം നിർബന്ധിതമായി. സമഗ്ര ശിക്ഷയുടെ ഭാഗമായി നിലവിൽ കേരളം ധനസഹായം വാങ്ങുന്നുണ്ടെന്നി രിക്കെ രാഷ്ട്രീയ കാരണങ്ങളുടെ പേരിൽ പദ്ധതി നടപ്പാക്കാതിരിക്കുന്നതിൽ കേന്ദ്രം നീരസം പ്രകടിപ്പിച്ചിരുന്നു. എസ്എസ്കെയ്ക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലഭിക്കാനുള്ള കേന്ദ്ര വിഹിതത്തിൽ മൂന്നും,നാലും ഗഡുക്കളായ 168 കോടി രൂപ കേന്ദ്രം നൽകിയിട്ടില്ല. പി എം ശ്രീ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ തുക നൽകില്ലെന്ന് കേന്ദ്രം നിലപാടെടുത്തു. ഇതോടെ അടുത്ത അധ്യയന വർഷം പി എം ശ്രീ നടപ്പാക്കാമെന്ന് സംസ്ഥാനം സമ്മതിച്ചു. ഇതിനായി പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ച വിവരം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. സാമ്പത്തിക നേട്ടത്തിന് വേണ്ടി ഏത് ആദർശവും പണയം വയ്ക്കുന്ന അവസ്ഥയിലേക്ക് കേരളത്തിലെ ഇടതുപക്ഷ സർക്കാർ എത്തിച്ചേർന്നു എന്നതിന് ഇത് വ്യക്തമായ ഒരു ഉദാഹരണമാണ്. കേരള സർക്കാരിന്റെ ഈ തീരുമാനത്തെ പ്രശംസിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കുറുപ്പിറക്കുകയും ചെയ്തു. കേരളത്തിൽ 332 സ്കൂളുകൾക്ക് 5 വർഷത്തേക്ക് പദ്ധതി വഴി കേന്ദ്രവിഹിതമായി ലഭിക്കുന്ന 1008 കോടി രൂപയിലും എസ് എസ് കെ ക്ക് വർഷാവർഷം കിട്ടേണ്ട 390 കോടി രൂപയിലും മാത്രമാണ് സംസ്ഥാന സർക്കാർ ഇപ്പോൾ കണ്ണ് വെച്ചിട്ടുള്ളത്.

പി.എം. ശ്രീ പദ്ധതി വഴി കേരളത്തിലെ നിലവിലെ മികച്ച 332 വിദ്യാലയങ്ങൾ കോടിക്കണക്കിന് രൂപ ചെലവ് ചെയ്ത് വീണ്ടും മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുമ്പോ മ്പോൾ ഇവിടുത്തെ സാധാരണ വിദ്യാലയങ്ങൾ, ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലം വിദ്യാർത്ഥികളുടെ ദൗർലഭ്യം കൊണ്ട് പൂട്ടി പോകേണ്ട അവസ്ഥയിലേക്ക് എത്തിച്ചേരും. അത്തരം വിദ്യാലയങ്ങളെ സംരക്ഷിക്കാനായി പകരം പദ്ധതികളും ഭാരിച്ച ഫണ്ടും സർക്കാരോ, മാനേജ്മെന്റോ ചെലവഴിച്ചില്ലെങ്കിൽ നാളെകളിൽ വലിയ ദുരന്തമാണ് ഈ വിദ്യാലയങ്ങളെ കാത്തിരിക്കുന്നത് എന്നത് വ്യക്തം. വരാൻ പോകുന്ന വലിയ ദുരന്തങ്ങളെ നമുക്ക് കാത്തിരുന്ന് കാണാം.

Tags :
kerala
Advertisement
Next Article