Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തൂക്ക വഴിപാടിനിടെ താഴെ വീണ് കുഞ്ഞിന് പരിക്കേറ്റ സംഭവം: കുഞ്ഞിന്റെ അമ്മ, ക്ഷേത്ര ഭരണസമിതി ഭാരവാഹികളെ കൂടി പ്രതിചേര്‍ത്ത് പൊലീസ്

01:47 PM Feb 22, 2024 IST | Online Desk
Advertisement

പത്തനംതിട്ട: ഏഴംകുളം ക്ഷേത്രത്തില്‍ തൂക്ക വഴിപാടിനിടെ താഴെ വീണ് കുഞ്ഞിന് പരിക്കേറ്റ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ കൂടി പ്രതിചേര്‍ത്ത് പൊലീസ്. ജെ.ജെ. ആക്ട് കൂടി ഉള്‍പ്പെടുത്തിയാണ് കേസ്. തൂക്കവില്ലിലെ തൂക്കക്കാരന്‍ സിനുവിനെ കേസില്‍ നേരെത്തെ പ്രതി ചേര്‍ത്തിരുന്നു. തുടര്‍ന്നാണ് അമ്മയേയും ക്ഷേത്ര ഭാരവാഹികളേയും ചേര്‍ത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്.

Advertisement

സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. തൂക്കവില്ലിലെ തൂക്കക്കാരന്‍ അടൂര്‍ സ്വദേശി സിനുവിനെ പ്രതിചേര്‍ത്താണ് അടൂര്‍ പൊലീസ് സ്വമേധയ കേസെടുത്തത്. സിനുവിന്റെ അശ്രദ്ധ കൊണ്ടാണ് കുഞ്ഞിന് വീണ് പരിക്കേറ്റതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

പത്തനംതിട്ടയിലെ ഏറെ പ്രശസ്തമായ ക്ഷേത്രമാണ് ഏഴംകുളം ദേവീ ക്ഷേത്രം. ക്ഷേത്രത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് രാത്രിയാണ് ഗരുഡന്‍ തൂക്കം വഴിപാട് നടന്നത്. കുട്ടിയക്കം മറ്റ് ആളുകളും ഗരുഡന്‍ തൂക്കത്തില്‍ ഉണ്ടായിരുന്നു. ഇതിനിടെ കുഞ്ഞ് കെട്ടഴിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് പുറത്തുവന്ന വീഡിയോയില്‍ വ്യക്തമായിരുന്നു. മുകളില്‍ നിന്ന് താഴെ വീണ് പരിക്കേറ്റ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Advertisement
Next Article