Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാത്യു കുഴല്‍നാടന്‍

02:36 PM Dec 30, 2024 IST | Online Desk
Advertisement

ഇടുക്കി: കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. അധികൃതര്‍ തെറ്റായ സമീപനമാണ് സ്വീകരിക്കുന്നതെന്നും മരിച്ചയാളുടെ ജീവന്‍ തിരിച്ചു കൊടുക്കാന്‍ സാധിക്കുമോ എന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.

Advertisement

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഫെന്‍സിങ് നിര്‍മാണത്തിന് 50 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. എന്നാല്‍, ഫെന്‍സിങ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഫെന്‍സിങ് ഇടാനുള്ള പൈസ ഇല്ലാഞ്ഞിട്ടല്ലെന്നും ഇടില്ലാ എന്നത് സര്‍ക്കാറിന്റെ തീരുമാനമാണെന്നും മാത്യു കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി. സ്ഥലം എം.പി അനുവദിച്ച നാലു ലക്ഷം രൂപ ഉപയോഗിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. കാട്ടാന ആക്രമണത്തെ തടയാനുള്ള അടിസ്ഥാന കാര്യങ്ങള്‍ പോലും സര്‍ക്കാര്‍ ചെയ്യുന്നില്ല. വനമേഖലയില്‍ താമസിക്കുന്ന ആളുകളെ വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

മനുഷ്യജീവന്‍ സംരക്ഷിക്കാന്‍ ശക്തമായ നിയമങ്ങള്‍ ഭരണഘടനയിലുണ്ട്, അതാണ് ലംഘിക്കപ്പെട്ടത്. ഇതിന്റെ കുറ്റവാളികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. കാട്ടാന ആക്രമണം അടക്കമുള്ള സംഭവങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമ്പോള്‍ ലാഘവത്തോടെയാണ് സര്‍ക്കാര്‍ പ്രതികരിച്ചതെന്നും മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

Tags :
keralanews
Advertisement
Next Article