സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് ആദായ നികുതി വകുപ്പ്
11:08 AM Apr 06, 2024 IST | Online Desk
Advertisement
സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് ആദായ നികുതി വകുപ്പ്. ഇന്നലെ നടന്ന റെയ്‌ഡിന് തൊട്ടുപിന്നാലെയാണ് ആദായനികുതിവകുപ്പ് ഇത്തരത്തിൽ നടപടി സ്വീകരിച്ചത്. അഞ്ച് കോടി 10 ലക്ഷം രൂപ അക്കൗണ്ടിൽ ഉണ്ടായിരുന്നു. തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്.
Advertisement
1998ൽ തുടങ്ങിയ അക്കൗണ്ടിൽ ഇപ്പോഴുള്ളത് അഞ്ച് കോടി പത്തു ലക്ഷം രൂപയാണ്. ഇതിൽ ഒരു കോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റായാനുള്ളത്. ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിന് ഒരു കോടി രൂപ സിപിഎം ജില്ലാ സെക്രട്ടറി പിൻവലിച്ചിരുന്നു. ഈ പണം ചെലവഴിക്കരുതെന്നും ഇൻകംടാക്സ് നിർദേശം നൽകിയിട്ടുണ്ട്. പണത്തിന്‍റെ ഉറവിടം വ്യക്തമാക്കാൻ ഇൻകംടാക്സ് ആവശ്യപ്പെട്ടിട്ടുണ്ട്.