Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഡി കെ ശിവകുമാറിന് ഇന്‍കം ടാക്‌സ് നോട്ടീസ്

'ഉദ്യോഗസ്ഥരോട് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ നിർദേശിക്കുന്നത് ബിജെപി സർക്കാരാണ്'
03:41 PM Mar 30, 2024 IST | Online Desk
Advertisement

കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിന് ആദായ നികുതി വകുപ്പ് നോട്ടീസ്. നോട്ടീസ് ലഭിച്ചത് ഇന്നലെ രാത്രിയാണെന്നും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. ജനാധിപത്യവും നിയമവ്യവസ്ഥയുമുള്ള നാട്ടിൽ ഉദ്യോഗസ്ഥരോട് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ നിർദേശിക്കുന്നത് ബിജെപി സർക്കാരാണെന്ന് ഡി കെ ശിവകുമാര്‍ കുറ്റപ്പെടുത്തി.

Advertisement

ബിജെപിയ്ക്ക് പരാജയഭീതിയാണ്. ഇന്ത്യ മുന്നണി എന്‍ഡിഎ മുന്നണിയെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുമെന്നതിനാല്‍ പ്രതിപക്ഷത്തെ ഭയപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ തങ്ങളുടെ ബലഹീനത തിരിച്ചറിഞ്ഞ് കഴിഞ്ഞെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു .

കേന്ദ്രമന്ത്രിമാര്‍ക്കും കര്‍ണാടകയിലെ ഉള്‍പ്പെടെ പ്രമുഖ ബിജെപി നേതാക്കള്‍ക്കുമെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. അന്വേഷണ ഏജന്‍സികളില്‍ നിന്നും എന്തുകൊണ്ടാണ് അവര്‍ക്കാര്‍ക്കും നോട്ടീസ് ലഭിക്കുന്നില്ലാത്തത്? ഡി കെ ചോദിച്ചു.

Tags :
featurednewsPolitics
Advertisement
Next Article