For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഫീസ് വർദ്ധന; കേരള- കാലിക്കറ്റ് സർവ്വകലാശ ക്യാമ്പസുകളിൽ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

02:05 PM Nov 13, 2024 IST | Online Desk
ഫീസ് വർദ്ധന  കേരള  കാലിക്കറ്റ് സർവ്വകലാശ ക്യാമ്പസുകളിൽ നാളെ കെ എസ് യു പഠിപ്പുമുടക്ക്
Advertisement

നാല് വർഷ ബിരുദ കോഴ്സുകൾ മറയാക്കി ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയ കേരള- കാലിക്കറ്റ് സർവ്വകലാശകളുടെ തീരുമാനത്തിൽ പ്രതിഷേധം ശക്തമാക്കി കെ.എസ്.യു. സമരപരിപാടികളുടെ ഭാഗമായി നാളെ (14-11-2024) കേരള, കാലിക്കറ്റ് സർവ്വകലാശാലകളുടെ കീഴിലുള്ള കോളേജുകളിൽ പഠിപ്പുമുഠക്കൽ സമരം നടത്തുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

Advertisement

നാല് വർഷ ബിരുദ കോഴ്സുകൾ നിലവിൽ വരുമ്പോൾ ഫീസ് വർദ്ധന ഉണ്ടാവില്ലന്ന സർക്കാർ വാദം നിലനിൽക്കെയാണ് സർവ്വകലാശാലകളുടെ ഇരുട്ടടി ഉണ്ടായിരിക്കുന്നത്. മൂന്നും, നാലും ഇരട്ടിയായാണ് ഫീസ് വർദ്ധന ഉണ്ടായിരിക്കുന്നതെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് കുറ്റപ്പെടുത്തി.
യൂണിവേഴ്സിറ്റി സർക്കാർ കൂട്ടുകച്ചവടമാണ് ഉണ്ടായിരിക്കുന്നത്,യൂണിവേഴ്സിറ്റി ഫിനാൻസ് കമ്മിറ്റിയുടെ ഉത്തരവ് വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണ്.ഉന്നത വിദ്യാഭ്യാസ മന്ത്രി അടിയന്തിരമായി ഇടപെടണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് ആവശ്യപ്പെട്ടു.

ഇന്നലെ കേരള സർവ്വകലാശാല ആസ്ഥാനത്തും, ഇന്ന് കേരളാ - കാലിക്കറ്റ് സർവ്വകലാശാലകൾ കീഴിലുള്ള ക്യാമ്പസുകളിൽ പ്രതിഷേധ പരിപാടികളും കെ.എസ്.യു സംഘപ്പിച്ചിരുന്നു.
സർവ്വകലാശകൾ വിദ്യാർത്ഥി വിരുദ്ധ തീരുമാനം ഉടനടി പിൻവലിക്കുമെന്നും, അല്ലാത്തപക്ഷം ശക്തമായ സമരമാർഗ്ഗത്തിലേക്ക് നീങ്ങുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

Tags :
Author Image

Online Desk

View all posts

Advertisement

.