'ഇന്‍ഡ്യ'യിൽ ഇടപെടാനാകില്ല; വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍
04:39 PM Oct 30, 2023 IST
|
Veekshanam
Advertisement
ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് ഇന്‍ഡ്യ എന്ന എന്ന പേര് നല്‍കിയതില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം. ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. രാജ്യത്തെ 26 പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്നാണ് 'ഇന്ത്യന്‍ നാഷണല്‍ ഡവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്' രൂപീകരിച്ചത്. ഇന്‍ഡ്യ എന്നയെന്ന ചുരുക്കപ്പേര് നല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യം ചോദ്യം ചെയ്താണ് ഗിരീഷ് ഭരദ്വാജ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കമ്മീഷന്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
Advertisement
Next Article