ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സെമി ഫൈനലിൽ ഇന്ത്യ ഫൈനലിൽ
11:24 AM Oct 06, 2023 IST | Veekshanam
Advertisement
ഹാങ്‌ഷൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഒരു മഡൽ കൂടി ഉറപ്പിച്ചു. ക്രിക്കറ്റ് സെമി ഫൈനലിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ. ഒൻപത് വിക്കറ്റുകൾക്കാണ് ഇന്ത്യൻ യുവ നിര ബംഗ്ലാ കടുവകളെ തോൽപിച്ചത്. ഹാങ്‌ഷൗവിലെ പിംഗ്‌ഫെങ് കാമ്പസ് ക്രിക്കറ്റ് ഫീൽഡ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശാണ് ആദ്യം ബാറ്റ് ചെയ്‌തത്. എന്നാൽ ഇന്ത്യൻ ബൗളിംഗ് നിരയുടെകരുത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ അവർക്കായില്ല. ഫൈനലിൽ പരാജയപ്പെട്ടാലും വെള്ളി നേടാനവും.
Advertisement
ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശിനെ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിൽ 96 റൺസ് എന്ന നിലയിൽ ഒതുക്കിയ ബൗളർമാരാണ് ജയത്തിലേക്കുള്ള വഴി എളുപ്പമാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി സായ് കിഷോർ മിന്നും പ്രകടനം കാഴ്‌ചവെച്ചു. നാല് ഓവറുകളിൽ കേവലം 12 റൺസ് മാത്രം വഴങ്ങിയ ഇടംകൈയ്യൻ സ്‌പിന്നർ മൂന്ന് നിർണായക വിക്കറ്റുകളാണ് വീഴ്‌ത്തിയത്.