Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇന്ത്യ - കുവൈറ്റ് രണ്ടാം നിക്ഷേപക മീറ്റ് ഫോർ സീസൺ ഹോട്ടലിൽ നടന്നു

11:09 PM Apr 23, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement

കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയയുടെ നേതൃത്വത്തിൽ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൌൺസിൽ (ഐ.ബി.പി. സി.) ന്റെ സഹകരണത്തോടെ കുവൈറ്റ് ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇന്ഡസ്ട്രി , യൂണിയൻ ഇൻവെസ്റ്റ്മെന്റ് കമ്പനീസ്, കുവൈറ്റ് എന്നിവയെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ത്യ - കുവൈറ്റ് രണ്ടാം നിക്ഷേപക മീറ്റ് ഫോർ സീസൺ ഹോട്ടലിൽ നടന്നു. രാജ്‌ജ്യത്തേക്കു കൂടുതൽ നിക്ഷേപകരെ എത്തിക്കുന്നതിനുള്ള എംബസ്സിയുടെ സ്ഥിരതയാർന്ന നടപടികളുടെ ഭാഗമായാണ് രണ്ടാം ഇൻവെസ്റ്റ്മെന്റ് മീറ്റ് സംഘടിപ്പിച്ചത്.

ബഹു. ഇന്ത്യൻ അംബാസ്സിഡർക്കു പുറമെ കുവൈറ്റ്ഇൻവെസ്റ്റ്മെന്റ് അതോറിറ്റി മാനേജിങ് ഡയറക്ടർ ശ്രീ ഗാനിം അൽ ഘെനയ്മൻ, ഇൻവെസ്റ്റ്മെന്റ് കമ്പനികളുടെ യൂണിയൻ ചെയർമാൻ ശ്രീ സലേഹ് അൽ -സെൽമി, കുവൈറ്റ് ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ജനറൽ ശ്രീ റബാഹ് അൽ റബാഹ്, ഇന്റർനാഷണൽ ഫിനാൻഷ്യൽ സെർവീസസ് ചെയർപേഴ്സൺ ശ്രീ കെ രാജരാമൻ,നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്റ്റ്‌സർ ഫണ്ട് ഓഫ് ഇന്ത്യ യുടെ എം. ഡി. യും സി ഇ. ഓ. യുമായ ശ്രീ സൻജീവ്‌ അഗർവാൾ , ഐബിപിസി ചെയർമാൻ ശ്രീ ഗുർവീന്ദർ സിങ് ലാംബ , എന്നിവരും മറ്റു വിശിഷ്ട വ്യക്തികളും പ്രത്യക ക്ഷണിതാക്കളും സന്നിഹിതരായിരുന്നു.

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്കും കുവൈറ്റിനും പരസ്പരം സഹകരിച്ചുകൊണ്ടു കൂടുതൽ ഉയരത്തിൽ എത്താനാവുമെന്ന കാഴ്ചപ്പാടോടുകൂടിയാണ് ഈ മീറ്റ്‌ സംഘടിപ്പിച്ചിട്ടുള്ളതെന്നു ബഹു. അംബാസിഡർ ഡോ. ആദർശ് സ്വൈക ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യ-കുവൈത്ത് ബന്ധത്തിൻ്റെ അടിസ്ഥാന ശില വ്യാപാരവും വാണിജ്യവുമാണ്. അഭിവൃദ്ധി പ്രാപിക്കുന്ന സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവും വൈദഗ്ധ്യമുള്ള തൊഴിൽ ശക്തിയും ഉള്ള ഇന്ത്യ , നവീകരണത്തിൻ്റെയും സാങ്കേതികവിദ്യയുടെയും ആഗോള കേന്ദ്രമായി ഉയർന്ന സാഹചര്യത്തിൽ ഈ മീറ്റ് ന് പ്രസക്തിയേറെയാണ്. 2035- ൽ വികസിത രാജ്യമാകുന്നതിനു ലക്‌ഷ്യം വെച്ചിട്ടുള്ള കുവൈറ്റിനും, 2047-ഓടെ വികസിത രാഷ്ട്രമായി മാറുന്നതിന് ലക്ഷ്യമിട്ടുള്ള ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യക്കും പരസ്പരം സഹകരിച്ചുകൊണ്ട് ഇക്കാര്യത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാനാവും. കഴിഞ്ഞ ദശകത്തിൽ പ്രതിവർഷം ആറു ശതമാന ത്തിന് മുകളിൽ വളർന്ന ഒരേയൊരു സമ്പദ്‌ വ്യവസ്ഥയും കഴിഞ്ഞ വർഷം 7.2 ശതമാനം ജിഡിപി വളർച്ചയും നേടിയ രജ്ജ്യമാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ശക്തിയും ഇന്ത്യയുടേത് തന്നെ. ഡോ. ആദർശ് സ്വൈക തുടർന്നു. ഗൾഫ് മേഖലയിലെ നിലവിലെ അനിശ്ചിതത്വങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും വകവയ്ക്കാതെ ഈ സമ്മേളനത്തിനായി വന്നെത്തിയ വിശിഷ്ടതിഥികളോടും മീറ്റിലെ മുഴുവൻ പങ്കാളികളോടും, ഐബിപിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളോടുംബഹു. അംബാസിഡർ നിസ്സീമമായ കൃതജ്ഞത അറിയിച്ചു. നിരവധി കുവൈറ്റി പ്രമുഖരും ഇന്ത്യൻ സമൂഹത്തിലെ പ്രശസ്തരായ വ്യാപാര വ്യവസായ പ്രമുഖരും പ്രത്യക ക്ഷണിതാക്കളായ വ്യക്തിത്വങ്ങളും സന്നിഹിതരായിരുന്നു.

Advertisement
Next Article