അമീറിന്റെ നിര്യാണത്തിൽ ഇന്ത്യയിൽ നാളെ ദുഃഖാചരണം: പ്രധാനമന്ത്രി അനുശോചിച്ചു!
10:58 PM Dec 16, 2023 IST | കൃഷ്ണൻ കടലുണ്ടി
Advertisement
കുവൈറ്റ് സിറ്റി : ഇന്ത്യ - കുവൈറ്റ് പൗരാണിക ബന്ധത്തിന്റെ അടയാളമായി അന്തരിച്ച കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബ യോടുള്ള ബഹുമാനാർത്ഥം ഇന്ത്യയിൽ ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
Advertisement
ബഹുമാന്യ ഷേഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബ യുടെ നിര്യാണത്തിൽ അതിയായി ദുഖിക്കുന്നതായി പ്രധാനമന്തി ശ്രി നരേന്ദ്ര മോഡി 'എക്സ്' ൽ കുറിച്ചു. രാജകുടുംബത്തോടും ഭരണ കർത്താക്കളോടും കുവൈറ്റി ജനതയോടും ഇന്ത്യൻ പ്രധാനമന്തിയുടെ അനുശോചനം അറിയിച്ചിട്ടുണ്ട് .
കുവൈറ്റിലെ ഇന്ത്യൻ എംബസി യും അനുബന്ധ സേവന ദാതാക്കളും ഞായറാഴ്ചമുതൽ ചൊവ്വാഴ്ച വരെ അടച്ചിടും. അടിയന്തിര സേവനങ്ങൾ മാത്രമേ ലഭ്യമാവുകയുള്ളു.
https://x.com/indembkwt/status/1736062055944204341?t=sbuTGpSx2Iu1iD2K_Y1xvw&s=08
https://x.com/narendramodi/status/1736054671402524886?t=F5Six4jnlbfwqJzu4SaNeg&s=08