Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ ജേതാക്കൾ; ഇന്ത്യയ്ക്ക് അഞ്ചാം കിരീടം, റെക്കോർഡ് നേട്ടം

06:14 PM Sep 17, 2024 IST | Online Desk
Advertisement

ഹുലുമ്പിയർ: ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ആതിഥേയരായ ചൈനയെ എതിരില്ലാത്ത ഒരു ​ഗോളിന് തോൽപ്പിച്ച് ഇന്ത്യ ജേതാക്കൾ. അഞ്ചാം കിരീട നേട്ടത്തോടെ ഇന്ത്യ പുതിയ റെക്കോർഡ് കുറിച്ചത്. ഏഷ്യൻ ചാംപ്യൻസ് ഹോക്കി ചരിത്രത്തിൽ അഞ്ച് കിരീടം നേടിയ ഏക ടീം ഇന്ത്യയാണ്. മൂന്ന് കിരീടങ്ങളുള്ള പാകിസ്താനാണ് രണ്ടാം സ്ഥാനത്തുള്ളത്.

Advertisement

ആദ്യ മൂന്ന് ക്വാർട്ടറുകളിലും ​ഇന്ത്യൻ താരങ്ങൾ​ ​ഗോളടിച്ചില്ല. ചൈനയുടെ ശ്രമങ്ങളെ പരാജയപ്പെടുത്താൻ കഴിഞ്ഞത് ഇന്ത്യൻ സംഘത്തിന് ആശ്വാസമായി. ഒടുവിൽ 51-ാം മിനിറ്റിൽ ഇന്ത്യയ്ക്കായി യു​ഗരാജ് സിങ്ങ് ​വിജയ​ഗോൾ നേടിരണ്ട് ക്വാർട്ടറുകൾ പിന്നിടുമ്പോൾ ഇന്ത്യ മത്സരത്തിലെ 84 ശതമാനം സമയവും പന്തിനെ നിയന്ത്രിച്ചു. എന്നാൽ മൂന്നാം ക്വാർട്ടറിൽ ഇന്ത്യൻ ​ഗോൾമുഖത്തേയ്ക്ക് ചൈനീസ് താരങ്ങൾ നിരന്തരമായ ആക്രമണം നടത്തി. എങ്കിലും മൂന്നാം പകുതിയും ​ഗോൾ രഹിതമായി അവസാനിച്ചു. ഒടുവിൽ അവസാന ക്വാർട്ടറിൽ 51-ാം മിനിറ്റിലാണ് മത്സരത്തിന്റെ വിധി നിർണയിച്ച ​ഗോൾ പിറന്നത്. ഹർമൻപ്രീത് സിങ്ങിന്റെ പാസിൽ യു​ഗരാജ് സിങ്ങാണ് ഇന്ത്യയ്ക്കായി ​ഗോൾ നേടിയത്. അവശേഷിച്ച മിനിറ്റിൽ ചൈനയ്ക്ക് തിരിച്ചടിക്കാൻ കഴിയാതെ വന്നതോടെ ഇന്ത്യ 1-0ന് ഏഷ്യൻ ചാമ്പ്യൻ നേട്ടം കരസ്ഥമാക്കി.

ഇന്ന് നടന്ന ലൂസേഴ്സ് ഫൈനലിൽ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ അഞ്ച് ​ഗോളുകൾക്ക് പരാജയപ്പെടുത്തി പാകിസ്താൻ മൂന്നാം സ്ഥാനം സ്വന്തമാക്കി.

Tags :
nationalSports
Advertisement
Next Article