For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കിരീടാവകാശി ഷേഖ് സബ ഖാലിദ് അൽ സബയെ അംബാസിഡർ ഡോ: ആദർശ് സ്വൈക അഭിനന്ദിച്ചു !

കിരീടാവകാശി ഷേഖ് സബ ഖാലിദ് അൽ സബയെ അംബാസിഡർ ഡോ  ആദർശ് സ്വൈക അഭിനന്ദിച്ചു
Advertisement
Advertisement

കുവൈറ്റ് സിറ്റി : കുവൈറ്റിന്റെ കിരീടാവകാശിയായി ചുമതലയേറ്റ ബഹു: ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബായെ ബഹു ഇന്ത്യൻ അംബാസിഡർ ഡോ ആദർശ് സ്വൈക അഭിനന്ദിച്ചു. പുതിയ കിരീടാവകാശിയെ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും നാലു പതിറ്റാണ്ടിലേറെയായി പൊതുസേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന അദ്ദേഹത്തിന് ഭാവിയിൽ രാജ്യത്തെ നയിക്കാനുള്ള മികച്ച അനുഭവവും വൈദഗ്ധ്യവും മുതൽക്കൂട് ആവുമെന്നും ബഹു. അംബാസിഡർ സൂചിപ്പിച്ചു . അദ്ദേഹത്തിൻ്റെ രക്ഷാകർതൃത്വത്തിൽ, ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരവും ബഹുമുഖവുമായ ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ആവുമെന്ന് പ്രതീക്ഷിക്കുന്നതായുംബഹു ഷേഖ് ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാക്ക് നല്ല ആരോഗ്യവും ക്ഷേമവും വിജയവും നേരുന്നതായും എംബസ്സി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറഞ്ഞു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.