Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇന്ത്യൻ ആർട്ട്‌ ഫെഡറേഷൻ ഇഫ്താർ വിരുന്ന് സാമൂഹ്യ സംഗമമായി.

11:21 PM Mar 20, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : ഇന്ത്യൻ ആർട്ട്‌ ഫെഡറേഷൻ കുവൈറ്റ്‌ (ഐ .എ .എഫ് ) സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ജന പ്രാതിനിധ്യം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി. മംഗഫ് കലാസദൻ ഓഡിറ്റോറിയ ത്തിൽ വച്ചുനടന്ന ഇഫ്താർ സംഗമത്തിൽ പ്രസിഡന്റ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ മഹത്തായ കലാ സംകാരിക പൈതൃകം ഉയർത്തി പിടിക്കുകയും പുതിയ തലമുറ യിലേക്ക് കൈ മാറുകയും ആണ് ഐ എ എഫ് ലഷ്യം വക്കുന്നത് എന്നു ഷെറിൻ മാത്യു അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു ഐ.എ .എഫ് ചെയർമാൻ കൂടിയായ പ്രശസ്ത എഴുത്തുകാരൻ പ്രേമൻ ഇല്ലത്ത് ഉത്ഘാടനം ചെയ്തു. സഹജാവബോധത്തിന്റെ സഹാനുഭൂതി സാന്ദ്രമായ കാലം കൂടിയാണ് വ്രതകാലം എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

Advertisement

'വിശപ്പിന്റെ കാഠിന്യത്തോടൊപ്പം, അന്യരുടെ ദീനത തിരിച്ചറിയാനുള്ള ശരിയായ സന്ദർഭമാണ് റംസാൻ നാളുകളിലൂടെ നമുക്ക് ലഭ്യമാവുന്നതെന്നു' കുവൈറ്റിലെ പ്രമുഖ മതപണ്ഡിതനും ഇംഗ്ലീഷ് മദ്രസ്സ പ്രിൻസിപ്പലുമായ സമീർ മുഹമ്മദ്‌, മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് പറഞ്ഞു. ഫ്യുച്ചർ ഐ തീയേറ്റർ ചെയർമാൻ ഷമീജ്‌കുമാർ, തൃശൂർ അസോസിയേഷൻ പ്രസിഡന്റ് ബിജൂ കടവിൽ, ലോക കേരള സഭാoഗം ഉണ്ണിമായ, അജപാക് ചെയർമാൻ രാജീവ് നാടുവിലേമുറി , പ്രവാസി ലീഗൽ സെൽ ജനറൽ സെക്രട്ടറി ഷൈജിത്, മുതിർന്ന മാധ്യമപ്രവർത്തകൻ അനിൽ പി അലക്സ് , മലപ്പുറം ജില്ലാ അസോസിയേഷൻ ചെയർപേഴ്സൺ അനു,വെൽഫെയർ കേരള വൈസ് പ്രസിഡന്റ് അനിയൻ കുഞ്ഞു, തിരുവനന്തപുരം (ടെക്സാസ് ) അസോസിയേഷൻ ജനറൽ സെക്രട്ടറി ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ഇന്ത്യൻ ആർട്ട് ‌ ഫെഡറഷന്റെ ഉപഹാരം ചെയർമാൻ പ്രേമൻ ഇല്ലത്തു മുഖ്യപ്രഭാഷകൻ സമീര്‍ മുഹമ്മദിനു നൽകി ആദരിച്ചു.
ജനറൽ സെക്രട്ടറി ലിയോ കിഴക്കേവീടൻ സ്വാഗതവും ട്രെഷറർ ലിജോ നന്ദിയും പറഞ്ഞു. കൾച്ചറല്‍ സെക്രട്ടറി നിർമ്മലാദേവി, ബോണി കുര്യൻ, കണ്ണൻ, പ്രതീഷ്, ജെറി, കിരൺ, പ്രിയ എന്നിവരുടെ നേതൃത്വത്തിൽ ഇഫ്‌താർ വിരുന്ന് നിയന്ത്രിച്ചു.

Advertisement
Next Article