സൊമാലിയൻ കടല്‍ക്കൊള്ളക്കാർ റാഞ്ചിയ ബോട്ടിലെ പാകിസ്ഥാനി മത്സ്യബന്ധന തൊഴിലാളികളെ ഇന്ത്യൻ നാവികസേന രക്ഷിച്ചു
ന്യൂഡല്‍ഹി: അറബിക്കടലില്‍ സൊമാലിയൻ കടല്‍ക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ മത്സ്യബന്ധന ബോട്ടിലെ 19ഓളം പാകിസ്ഥാനി മത്സ്യബന്ധന തൊഴിലാളികളെ രക്ഷിച്ച് ഇന്ത്യൻ നാവികസേന.ഇറാനിയൻ മത്സ്യബന്ധന ബോട്ടായ അല്‍-നയീമിയാണ് 11ഓളം വരുന്ന സൊമാലിയൻ കടല്‍ക്കൊള്ളക്കാർ റാഞ്ചിയത്. പിന്നാലെ രക്ഷാപ്രവർത്തനത്തിനെത്തിയ ഇന്ത്യൻ നാവികസേന കടല്‍ക്കൊള്ളക്കാരെ പിടികൂടി പാകിസ്ഥാനികളെ രക്ഷപ്പെടുത്തി. ഐഎൻഎസ് സുമിത്രയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയത്ആയുധങ്ങളേന്തിയ 11 സൊമാലിയൻ കടല്‍ക്കൊള്ളക്കാർ ഇറാൻ ബോട്ടിനെ റാഞ്ചുകയായിരുന്നു. ബന്ദികള്‍ ആരോഗ്യവാന്മാരാണെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു. 36 മണിക്കൂർ ഇടവേളയില്‍ രണ്ടാം തവണയാണ് ഇന്ത്യൻ നാവികസേന വിദേശ കപ്പല്‍ മോചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം 17 ജീവനക്കാരുമായി സഞ്ചരിച്ച ' ഇമാൻ ' എന്ന ബോട്ടിനെ സൊമാലിയൻ കടല്‍ക്കൊള്ളക്കാർ തട്ടിയെടുത്തിരുന്നു. ഈ ബോട്ടിനെയും രക്ഷിച്ചത് ഇന്ത്യൻ വ്യോമസേനയായിരുന്നു.
യുദ്ധക്കപ്പലായ ഐഎൻഎസ് സുമിത്ര തന്നെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൊച്ചിക്ക് പടിഞ്ഞാറ് 700 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു സംഭവം. സൊമാലിയയുടെ കിഴക്കൻ തീരത്തും ഏദൻ ഉള്‍ക്കടലിലുമായി പട്രോളിംഗിലായിരുന്നു സുമിത്ര. അപായ സന്ദേശം ലഭിച്ചയുടൻ കുതിച്ചെത്തി ഇറാനിയൻ ബോട്ടിനെ തടഞ്ഞു. ബോട്ടിലുള്ളവരെ കടല്‍ക്കൊള്ളക്കാർ ബന്ദികളാക്കിയിരുന്നു.