For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഇന്ഫോക് 'ഫ്ലോറൻസ് ഫിയസ്റ്റ' മെയ് 9 ന് ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളിൽ!

ഇന്ഫോക്  ഫ്ലോറൻസ് ഫിയസ്റ്റ  മെയ് 9 ന് ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളിൽ
Advertisement
Advertisement

കുവൈറ്റ് സിറ്റി : മന്ത്രാലയങ്ങളിൽ ജോലി ചെയ്യുന്ന നഴ്സ്മാരുടെ സംഘടനയായ “ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് 'ഇൻഫോക്ക്' അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം ആചരിക്കുന്നു. ലോകമെമ്പാടുമുള്ള നഴ്സസ് മെയ് 12 ആം തീയതി അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിക്കുമ്പോൾ കുവൈറ്റിലെ ഇന്ത്യൻ നഴ്സസിന്റെ കൂട്ടായ്മയായ ഇൻഫോക്ക് “ഫ്ലോറൻസ് ഫിയസ്റ്റ 2024” വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ആധുനിക നഴ്സിങ്ങിന് അടിത്തറ പാകിയ ഫ്ലോറൻസ് നൈറ്റിംഗലിന്റെ സ്മരണദിനത്തി ലാണ് നഴ്സസ് ദിനാഘോഷം നടത്തി വരുന്നത്. മെയ് 9 ആം തീയ്യതി വ്യാഴാഴ്ച്ച വൈകുന്നേരം 4 മണി മുതൽ അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ൽ വച്ചാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

ഇന്ത്യൻ അംബാസിഡർ ഡോക്ടർ ആദർശ് സ്വൈക, കമ്യൂണിറ്റി വെൽഫെയർ ആൻഡ് ലേബർ ഫസ്റ്റ് സെക്രട്ടറി ശ്രീ മനസ് രാജ്പട്ടേൽ, ഡയറക്ടർ ഓഫ് നഴ്സിങ് ഡോക്ടർ ഇമാൻ അൽ അവാദി എന്നിവർക്ക് പുറമെ കുവൈറ്റിന്റെ സമൂഹ്യസംസ്കാരിക രംഗത്തെ പ്രമുഖരും അന്ന് വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ അണിനിരക്കും.1500ൽ പരം നഴ്സിംഗ് സമൂഹത്തെ സാക്ഷിയാക്കി കുവൈറ്റിലെ വിവിധ ഹോസ്പിറ്റലുകളിൽ ദീർഘകാലം മഹത്തായ സേവനം ചെയ്തുവരുന്ന ഇരുപതോളം നഴ്സുമാരെ സമ്മേളനത്തിൽ വച്ച് ആദരിക്കും . തുടന്ന് കുവൈറ്റിലെ നഴ്സസ് സമൂഹവും അവരുടെ കുട്ടികളും അവതരിപ്പിക്കുന്ന വ്യത്യസ്തമായ കലാ-നൃത്തപരിപാടികളും അരങ്ങേറും. കൂടാതെ സീ കേരളം ടിവി നടത്തുന്ന പ്രശസ്ത മ്യൂസിക്ക് റിയാലിറ്റി ഷോ “സ രി ഗ മ പാ” വിന്നേഴ്സ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്ക് നൈറ്റും“ഫ്ലോറൻസ് ഫിയസ്റ്റ - 2024” നു നിറം പകരും.

പരിപാടികൾ വിശദീകരിക്കുന്നതിനായി അബ്ബാസിയ പോപ്പിൻസ് ഹാളിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തെ പ്രസിഡന്റ്‌ശ്രീ ബിബിൻ ജോർജ്, വൈസ് പ്രസിഡന്റ് ശ്രി ഷൈജു കൃഷ്ണൻ, സെക്രട്ടറി ശ്രീമതി ഹിമ ഷിബു, പ്രോഗ്രാം കൺവീനർ ശ്രീമതി രാജലക്ഷ്‌മി ശൈമേഷ്, ട്രഷറർ ശ്രിമതി അംബിക ഗോപൻ എന്നിവർ അഭിസംബോധന ചെയ്തു. ഇന്ഫോക് ന്റെ മറ്റു ഭാരവാഹികളും സന്നിഹിതരായിരുന്നു .

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.