ഇടക്കാല ജാമ്യം നീട്ടണം; അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യം തള്ളി
02:42 PM May 28, 2024 IST
|
Online Desk
Advertisement
ഡൽഹി: ഇടക്കാല ജാമ്യം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യം തള്ളി സുപ്രീം കോടതി. ആരോഗ്യകാരണങ്ങളാൽ ഒരാഴ്ചകൂടി ജാമ്യംനീട്ടി നൽകണമെന്നാണ് കെജ്‌രിവാൾ ആവശ്യപ്പെട്ടത്.
Advertisement
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 1 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ 2 ന് കെജ്‌രിവാൾ തിരികെ തിഹാർ ജയിലിൽ പ്രവേശിക്കണമെന്നാണ് കോടതി നിർദേശം. ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന് കൈമാറുമെന്നും ഇക്കാര്യത്തിൽ എപ്പോൾ വാദം കേൾക്കണമെന്ന് അദ്ദേഹം തീരുമാനിക്കുമെന്നും ജസ്റ്റിസ് ജെ.കെ.മഹേശ്വരി, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
Next Article