Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഐഒസി ഒമാൻ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

07:33 PM Feb 04, 2024 IST | Veekshanam
Advertisement

ഐഒസി ഒമാൻ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. വീണ്ടെടുക്കാം ഇന്ത്യയെ ഗാന്ധിജിയിലൂടെ എന്ന വിഷയത്തിൽ നടന്ന പരിപാടിയിൽ ഐഒസി ഒമാൻ കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഡോ നിഷ്താർ അധ്യക്ഷത വഹിച്ചു. ഗാന്ധിജിയിലൂടെ അല്ലാതെ നമുക്ക് നമ്മുടെ പഴയ ഇന്ത്യയെ തിരിച്ചു പിടിക്കാൻ സാധിക്കില്ല എന്ന് അദ്ദേഹം സൂചിപ്പിച്ചു.ഇന്ത്യൻ സ്കൂൾ പ്രസിഡന്റ്‌ ഡോ അബൂബക്കർ സിദ്ധിഖ് പരിപാടി ഉത്ഘാടനം ചെയ്തു. തന്റെ ജീവിതം തന്നെ ഒരു സന്ദേശമാണെന്ന് പറഞ്ഞു നമുക്ക് മുന്നിൽ ഇങ്ങനെ ഒരു മഹാത്മാവ് നടന്നു പോയതാണ് ഇന്നും നമ്മുടെ നാടിനെ ഇങ്ങനെ നിലനിർത്തുന്നത് എന്നും ആ വലിയ മനുഷ്യന്റെ വഴിയിലൂടെ തിരിച്ചു നടക്കുകയല്ലാതെ ഇന്ത്യയെ തിരിച്ചു വീണ്ടെടുക്കാൻ മറ്റൊരു വഴിയും നമ്മുടെ മുന്നിൽ ഇല്ലെന്നു പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട്‌ അദ്ദേഹം സൂചിപ്പിച്ചു.ഇന്ത്യൻ എംബസി കോൺസുലർ ഏജൻന്റ് ഡോ സനാതനൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് വൈസ് പ്രസിഡന്റ്‌ സണ്ണി ജേക്കബ്, കെഎംസിസി ജനറൽ സെക്രട്ടറി ഷബീർ കാലടി, ഐസിഎഫ് മെർബാത് സെക്ടർ പ്രസിഡന്റ്‌ നാസറുദ്ധീൻ സഖാഫി, കേരള വിഭാഗം കൺവീനർ ഡോ ഷാജി പി ശ്രീധർ, മലയാളം വിഭാഗം പ്രതിനിധി മണികണ്ഠൻ, ഇഖ്‌റ കെയർ ചെയർമാൻ ഹുസൈൻ കാച്ചിലോടി, എസ്എൻഡിപി പ്രസിഡന്റ്‌ രമേഷ് കുമാർ, എൻഎസ്എസ് പ്രസിഡന്റ്‌ ശ്രീജി കുമാർ, സർഗ്ഗവേദി കൺവീനർ സിനു കൃഷ്ണൻ,പിസിഎഫ് സലാല പ്രസിഡന്റ് ഉസ്മാൻ വാടാനപ്പിള്ളി,പ്രവാസി വെൽഫെയർ ട്രഷറർ വഹീദസ്മാൻ,ടിസ പ്രസിഡന്റ്‌ ഷജീർ ഖാൻ ഐഒസി ഒമാൻ കേരള ചാപ്റ്റർ സെക്രട്ടറി ദീപ ബെന്നി എന്നിവർ ഗാന്ധിജിയെ അനുസ്മരിച്ചു സംസാരിച്ചു.ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധിയിലൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന പ്രസ്ഥാനത്തിന് മാത്രമേ സാധിക്കൂ എന്ന സന്ദേശം നൽകിയ പരിപാടിയിൽ അനീഷ് വിഷയാവതരണവും ശ്യം മോഹൻ നന്ദിയും പറഞ്ഞു

Advertisement

Advertisement
Next Article