ഇസ്റാഅ് - മിഅ്റാജ് ; കുവൈത്തിൽ മൂന്ന് ദിവസത്തെ പൊതു അവധി
ജനുവരി 30 മുതൽ ഫെബ്രുവരി 1 വരെ
01:59 PM Jan 14, 2025 IST | Online Desk
Advertisement
കുവൈത്ത് സിറ്റി: ഇസ്റാഅ് - മിഅ്റാജ് പ്രമാണിച്ച് കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. സിവില്‍ സര്‍വീസ് കമ്മീഷനാണ് അവധി പ്രഖ്യാപിച്ചത്. ജനുവരി 30 വ്യാഴാഴ്ച മുതല്‍ ഫെബ്രുവരി 1 ശനിയാഴ്ച വരെയാണ് അവധി. ജനുവരി 27 തിങ്കളാഴ്ചയാണ് ഇസ്റാഅ് - മിഅ്റാജ് എങ്കിലും കുവൈത്തി മന്ത്രിസഭാ തീരുമാനപ്രകാരം അവധി വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പൊതു സ്ഥാപനങ്ങളും അടച്ചിടും. ഫെബ്രുവരി രണ്ടിനാണ് പ്രവൃത്തി ദിവസം പുനരാരംഭിക്കുക.
Advertisement