ഗവർണർ അന്ത്യശാസനം നൽകി, ഒടുവിൽ ഐപിസി 124 ചുമത്തി പൊലീസ്
തിരുവനന്തപുരം: തനിക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കർശന കർശന വകുപ്പുകൾ ചേർത്ത് നപടിയെടുക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൊലീസിനു നിർദേശം നൽകി.പിന്നാലെ ഐപിസി 124 കൂടി ചേർത്ത് പൊലീസ്. ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് കൂടുതൽ കർശന വകുപ്പുകൾ ചേർത്തത്. ഗവർണ്ണറുടെ കാറിന് മേൽ ചാടിവീണിട്ടും താരതമ്യേനെ ദുർബല വകുപ്പുകളായിരുന്നു ആദ്യം എഫ്ഐആറിൽ ചേർത്തത്. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
ഗവർണ്ണറെ കരിങ്കൊടി കാണിച്ചു, ഗതാഗതം തടസ്സപ്പെടുത്തി, പൊലീസിൻറെ കൃത്യനിർവ്വഹണം തടസ്സപെടുത്തി എന്നിവ മാത്രമായിരുന്നു ആദ്യം ചുമത്തിയ കുറ്റങ്ങൾ.
ഒടുവിൽ കൂടുതൽ ശക്തമായ ഐപിസി 124 ചുമത്തണമെന്ന് ഗവർണർ തന്നെ ചീഫ് സെക്രട്ടറിയോയും ഡിജിപിയോടും ആവശ്യപ്പെട്ടതോടെയാണ് പൊലീസ് നിലപാട് മാറ്റിയത്. രാഷ്ട്രപതി, ഗവർണർ എന്നിവരെ വഴിയിൽ തടഞ്ഞാലോ ഉപദ്രവിക്കാൻ ശ്രമിച്ചാലോ ചുമത്തുന്നതാണ് 124. ഏഴ് വർഷം വരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണിത്. പാളയത്ത് ഗവർണറുടെ കാറിലടിച്ച 7 പേർക്കെതിരെയാണ് കൻറോൺമെനറ് പൊലീസ് 124 ആം വകുപ്പ് ചുമത്തുന്നത്. ആകെ പിടിയിലായത് 19 പേരിൽ 12 പേർക്കെതിരായാണ് ജാമ്യമില്ലാ കുറ്റം.