ഇറാൻ യുദ്ധവിമാനം തകർന്ന് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു
10:11 AM Dec 05, 2024 IST | Online Desk
Advertisement
തെഹ്റാൻ: ഇറാന്റെ യുദ്ധവിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് തെഹ്റാന് 770 കിലോമീറ്റർ അകലെ ഫിറോസാബാദിലാണ് അപകടം.
Advertisement
കേണൽ ഹാമിദ് റിസ റൻജ്ബർ, കേണൽ മനൂഷഹർ പിൻസാദിഹ് എന്നിവരാണ് മരിച്ചത്. അപകട കാരണം വ്യക്തമല്ല. 1979ലെ വിപ്ലവത്തിന് മുമ്പ് വാങ്ങിയ യു.എസ് നിർമിത എഫ് 14 ടോംകാറ്റ് വിമാനമാണ് അപകടത്തിൽപെട്ടതെന്നാണ് റിപ്പോർട്ട്. ദീർഘകാലത്തെ പാശ്ചാത്യ ഉപരോധം കാരണം വിമാനങ്ങളുടെ സ്പെയർ പാർട്സ് ലഭിക്കാതെ രാജ്യം ബുദ്ധിമുട്ടുന്നുണ്ട്.
2022ലും യുദ്ധവിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചിരുന്നു.