Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇസ്സഹ് ഉത്തരം പറയും, എഐയ്ക്കും മുന്നേ; ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടി ആറ് വയസ്സുകാരി

03:51 PM Sep 12, 2024 IST | Online Desk
Advertisement

ഒരു ചോദ്യം ഏതെങ്കിലും ചാറ്റ് ജിപിടിയിൽ ചോദിച്ചാൽ ഉത്തരം കിട്ടുന്ന കാലത്ത് തന്നോട് ചോദിച്ച അമ്പത് ജനറൽ നോളേജ് ചോദ്യങ്ങൾക്ക് അതിലും വേഗത്തിൽ "കണ്ണുകൾ കെട്ടി" ഉത്തരം പറഞ്ഞു വിസ്മയിപ്പിക്കുകയാണ് ഇസ്സഹ്‌ മറിയം എന്ന മലയാളി വിദ്യാർഥി. ബഹറിൻ സ്കൂളിൽ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ ഇസ്സഹ്‌ ചേലക്കര സ്വദേശികളായ വാഴക്കോട് കല്ലിങ്ങലകത്ത് സുബൈർഅബ്‌ദുള്ളയുടെയും ഷാമില സുബൈർ ദമ്പത്തികളുടെ മകൾ ആണ്.

Advertisement

ദേശീയ ചിഹ്നങ്ങൾ, ജ്യോതി ശാസ്ത്രം, സസ്യങ്ങൾ, ജീവജാലങ്ങൾ ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഒരു മിനുട്ട് 23 സെക്കൻഡ് എടുത്താണ് ഇസ്സഹ് ഉത്തരം നൽകിയത്. "ഏറ്റവും വേഗത്തിൽ അമ്പത് പൊതുവിജ്ഞാനം ചോദ്യങ്ങൾക്ക് കണ്ണുകൾ കെട്ടി ഉത്തരം നൽകിയ കുട്ടി എന്ന ടൈറ്റിൽ നേടിയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇസ്സഹ്‌ ഇടം നേടിയത്. പഠനത്തിൽ മിടുക്കിയും മാസ്റ്റർ ബ്രെയിൻ ആയ വിദ്യാർഥിയാണ് ഇസ്സ എന്ന് സ്കൂൾ പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു. ചെറുപ്പത്തിലേ കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും ഗ്രഹിക്കാനും ശേഷി ഇസ്സ ക്ക് ഉണ്ടായിരുന്നു. ഓരോ കാര്യങ്ങളും എന്തെന്ന് നിരന്തരം ചോദിക്കുന്ന കുട്ടിയാണ് ഇസ്സഹ് എന്നും അമ്മ പറയുന്നു. ഇസ്സഹ്യെ ബഹറിൻ ഇബ്ൻ അൽ ഹൈത്തം ഇസ്ലാമിക്‌ സ്കൂളിന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി ആധരികുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

Tags :
news
Advertisement
Next Article