For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കലാലയങ്ങളില്‍ ഇന്ന് ഒരുപാടു ജീവനുകള്‍ നഷ്ടമാകുന്നത് ഭയപ്പെടുത്തുന്നു; നവ്യ നായര്‍

04:21 PM Mar 08, 2024 IST | Online Desk
കലാലയങ്ങളില്‍ ഇന്ന് ഒരുപാടു ജീവനുകള്‍ നഷ്ടമാകുന്നത് ഭയപ്പെടുത്തുന്നു  നവ്യ നായര്‍
Advertisement

തിരുവനന്തപുരം: കലാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ മരണം വര്‍ധിക്കുന്ന സംഭവത്തില്‍ പ്രതികരണവുമായി നടി നവ്യ നായര്‍. കേരള സര്‍വകലാശാല കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് നവ്യ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

Advertisement

കലാലയങ്ങളില്‍ ഇന്ന് ഒരുപാടു ജീവനുകള്‍ നഷ്ടമാകുന്നുവെന്ന് നവ്യ നായര്‍ പറഞ്ഞു. രക്ഷിതാക്കള്‍ വലിയ പ്രതീക്ഷയോടെയാണ് വിദ്യാര്‍ഥികളെ കോളജുകളിലേക്ക് അയക്കുന്നത്. അക്കാദമിക് തലത്തില്‍ വലിയ നേട്ടങ്ങള്‍ സമ്പാദിച്ചില്ലെങ്കിലും ജീവനോടെ ഇരിക്കണം.

സിനിമകളിലെ കൊലപാതക രംഗങ്ങള്‍ വിദ്യാര്‍ഥികളെ മാനസികമായി സ്വാധീനിക്കും. കഞ്ചാവ് ഉപയോഗിക്കുന്ന സിനിമ ഡയലോഗുകള്‍ക്ക് ഇന്ന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. അടിച്ചു പൊളിക്കേണ്ട കാലമാണെന്നും നല്ല മനുഷ്യരായി ജീവിക്കണമെന്നും നവ്യ നായര്‍ പറഞ്ഞു.

Author Image

Online Desk

View all posts

Advertisement

.