Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ബോക്സ്‌ ഓഫീസ് തൂഫാനാക്കി
"സലാർ"

04:55 PM Dec 26, 2023 IST | Veekshanam
Advertisement

തീയേറ്ററുകളിൽ ആവേഷമായി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന സലാറിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. തെലുങ്കിൽ 'വിനറാ' എന്നും മലയാളത്തിൽ 'വരമായി' എന്നും വന്നിട്ടുള്ള ഈ ഗാനം മലയാളത്തിൽ രാജീവ്‌ ഗോവിന്ദന്റെ വരികൾക്ക് അരുൺ വിജയ് ആണ് ആലപിച്ചിരിക്കുന്നത്, തെലുങ്കിൽ ഗാനം പാടിയിരിക്കുന്നത് സച്ചിൻ ബസ്രുർ ആണ്, വരികൾ- കൃഷ്ണകാന്ത്. രവി ബസ്രുർ ആണ് സംഗീത സംവിധാനം. ദേവയായി പ്രഭാസ് വരദയായി പൃഥ്വിരാജ് എന്നിവർ എത്തുന്ന ചിത്രത്തിന്റെ കാതൽ എന്നത് സൗഹൃദമാണ്. ആദ്യ ഭാഗമായ ‘സലാർ: പാർട്ട് വൺ: സീസ് ഫയറി’ൽ പകുതി കഥയാണ് പറയുന്നത്. രണ്ട് ഭാഗങ്ങളുള്ള ചിത്രങ്ങളിലൂടെ ഈ സുഹൃത്തുക്കളുടെ യാത്രയാണ് പറയുന്നത്” എന്നാണ് പ്രശാന്ത് നീൽ നേരത്തെ സലാറിനെ വിശേഷിപ്പിച്ചത്. ക്രിസ്മസ് റിലീസ് എത്തിയ ചിത്രങ്ങളിൽ 3 ദിവസം പിന്നിട്ടു കൊണ്ട് 402 കോടി കളക്ഷനിൽ ബോക്സ്‌ ഓഫീസിൽ ഏറ്റവും മുന്നിലായി ജൈത്ര യാത്ര തുടരുകയാണ് സലാർ. റെക്കോർഡ് ബ്രേക്കിങ് ആണിത്. കെജിഎഫ-ന് ശേഷം ഹോംബാലെ ഫിലിംസ് നിർമ്മിച്ച് പ്രശാന്ത് നീൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന് ഏറെ ജനപ്രീതിയാണ് ഇതിനോടകം ലഭിച്ചിട്ടുള്ളത്.

Advertisement

പ്രഭാസ് നായകനായ ഹോംബാലെ ഫിലിംസിന്റെ ഈ ബ്രഹ്മാണ്ഡ ചിത്രം 5 ഭാഷകളിലായി(തമിഴ്,ഹിന്ദി, മലയാളം, തെലുങ്ക്,കന്നഡ )ഒരുക്കിയിട്ടുള്ളത്. വിജയ് കിരഗാണ്ടർ, കെ. വി. രാമ റാവു ചേർന്നാണ് സലാർ നിർമ്മിച്ചിട്ടുള്ളത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ' സലാറിന് ' തീയേറ്ററുകളിൽ മികച്ച പിന്തുണയാണ് കിട്ടുന്നത്. ഒരു മെഗാ ആക്ഷൻ ബൂസ്റ്റർ ചിത്രമാണ് സലാർ. മികവുറ്റ ആക്ഷൻ രംഗങ്ങൾ കൊണ്ട് വിസ്മയം തീർത്തിരിക്കുകയാണ് പ്രശാന്ത് നീൽ.

ശ്രുതി ഹാസൻ, ജഗപതി ബാബു,ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരാണ് മറ്റു അഭിനേതാക്കൾ. വമ്പൻ താര നിര തന്നെയാണ് ചിത്രത്തിലുള്ളത്. സലാർ കേരളത്തിലെ തീയേറ്ററുകളിൽ വിതരണാവകാശം എത്തിച്ചിട്ടുള്ളത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്. ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ,നിർമ്മാണം – വിജയ് കിരഗാണ്ടർ, പ്രൊഡക്ഷൻ ഡിസൈനർ - ടി എൽ വെങ്കടചലപതി, ആക്ഷൻസ് – അൻമ്പറിവ്, കോസ്റ്റും – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ - ഉജ്വൽ കുൽകർണി, വി എഫ് എക്സ് – രാഖവ് തമ്മ റെഡ്‌ഡി. പി ആർ ഒ-മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്- ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്,ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Tags :
Entertainment
Advertisement
Next Article