കെ കെ എം എ ജലീബ് ബ്രാഞ്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി : കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ കെ എം എ) ജലീബ് ബ്രാഞ്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രമുഖ പണ്ഡിതൻ അബ്ദുൽ കലാം മൗലവി റമദാൻ മുഖ്യ സന്ദേശം നൽകി. യുദ്ധം ഇസ്ലാമിന്റെ ലക്ഷ്യമല്ല. ബാഹ്യവും ആന്തരീകവുമായ സമരത്തിന്റെ വേലിയേറ്റം തന്നെ ഇസ്ലാമിക ചരിത്രത്തിലുണ്ട് പക്ഷെ അത് നിർമാണത്മകമായിരുന്നു. ബദർ നൽകുന്ന പാഠമാതാണെന്ന് മുഖ്യ സന്ദേശത്തിൽ ജനാബ് അബ്ദുൽ കലാം മൗലവി അഭിപ്രായപ്പെട്ടു.
കെ കെ എം എ ജലീബ് ബ്രാഞ്ച് പ്രസിഡന്റ് ഖാലിദ് മൗലവി അധ്യക്ഷത വഹിച്ചു കെ കെ എം എ കേന്ദ്ര ചെയർമാൻ എ പി അബ്ദുൽ സലാം ഉത്ഘാടനം ചെയ്തു. കെ എച് മുഹമ്മദ്, പി എം ശരീഫ്, ഫർവാനിയ സോൺ പ്രസിഡന്റ് പി പി പി സലീം, വർക്കിംഗ് പ്രസിഡന്റ് മൗയ്തീൻ കോയ, സോൺ ജനറൽ സെക്രട്ടറി ജംഷി കൊയിലാണ്ടി, സജ്ബീർ കാപ്പാട്, സാബിർ മുഹമ്മദ്, എസ് മുഹമ്മദ്.വി കെ നാസ്സർ, എഞ്ചിനീയർ അബ്ദുൽ റഷീദ് എന്നിവർ പങ്കെടുത്തു ബ്രാഞ്ച് നേതാക്കളായ സിദ്ദിഖ് ചേർപ്പുളശേരി, സലീം റാവുത്തർ, അൻ സാരി, ശിഹാബ്, ഷമീർ തിരൂർ തുടങ്ങിയ പ്രവർത്തകർ പരിപാടി നിയന്ത്രിച്ചു .ജലീബ് ബ്രാഞ്ച് ജനറൽ സെക്രട്ടറി മുക്ത്താർ സ്വാഗതവും ട്രഷറർ കബീർ പടിഞ്ഞാറങ്ങാടി നന്ദിയും പറഞ്ഞു.