Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഒഐസിസി റിയാദ് വനിതാ വേദി "സന്തോഷകരമായ ഹൃദയങ്ങളും കരുത്തുറ്റ മനസ്സും" സെമിനാർ സംഘടിപ്പിച്ചു .

02:42 PM Oct 28, 2024 IST | നാദിർ ഷാ റഹിമാൻ
Advertisement

റിയാദ് : ഒഐസിസി റിയാദ് വനിതാവേദി "സന്തോഷകരമായ ഹൃദയങ്ങളും കരുത്തുറ്റ മനസ്സും എന്ന പേരിൽ സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായി.

Advertisement

അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്ത്രീകളുടെ മാനസികാരോഗ്യം, സ്വയം പരിചരണം, ബന്ധങ്ങൾ, രക്ഷാകർതൃത്വം ഉൾപ്പെടെ വിവിധ ജീവിത മേഖലകളിൽ സമഗ്ര വളർച്ച കൈവരിക്കുന്നതിനായി സെമിനാറിൽ വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വനിതകൾ പങ്കെടുത്തു.

ലൈഫ് കോച്ചും, തെറാപ്പിസ്റ്റ് പരിശീലകയുമായ ശ്രീമതി സുഷമ ഷാൻ നയിച്ച സംവേദനാത്മക സെഷനിൽ വിലപ്പെട്ട ഉൾക്കാഴ്ചകളും പ്രായോഗിക നുറുങ്ങുകളും ചർച്ചയായി. സ്വയം പരിചരണ തന്ത്രങ്ങൾ മുതൽ ബന്ധങ്ങൾ ദൃഢമാക്കുന്നത് വരെ കാര്യങ്ങൾ പങ്കുവെച്ച വേദി എല്ലാവർക്കും ഒരവിസ്മരണീയ അനുഭവമായി.

ഒഐസിസി റിയാദ് വനിതാ വേദി പ്രസിഡന്റ് മൃദുല വിനീഷ് ഉദ്‌ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സ്മിത മൊഹയുദ്ധീൻ അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് ജാൻസി പ്രഡിൻ ആമുഖ പ്രഭാഷണം നടത്തി, സെക്രട്ടറി ശരണ്യ ആഘോഷ് സ്വാഗതവും, വനിതാ വേദി ട്രഷറർ സൈഫുന്നിസ സിദ്ധീഖ് നന്ദിയും അറിയിച്ചു.

പ്രോഗ്രാം കൺവീനർമാരായ സിംന നൗഷാദും ശരണ്യ ആഘോഷും പരിപാടികൾക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ്‌ ഭൈമി സുബിൻ അവതാരകയായിരുന്നു.

Advertisement
Next Article