100 കോടിയിലേക്ക് കുതിച്ച് 'ഗുരുവായൂർ നടയിൽ'
പൃഥ്വിരാജ്-ബേസിൽ ജോസഫ് ചിത്രം 'ഗുരുവായൂരമ്പല നടയിൽ' മികച്ച പ്രതികരണത്തോടു കൂടി തിയേറ്ററുകളിൽ മുന്നേറുകയാണ്.ആഗോളതലത്തിൽ ചിത്രം 75 കോടി രൂപയാണ് നേടിയിരിക്കുന്നത്. റിലീസ് ചെയ്ത വെറും 13 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ചിത്രം അടുത്ത് തന്നെ 100 കോടി ക്ലബ്ബിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. കേരളത്തിൽ നിന്ന് മാത്രമായി 3.8 കോടിയാണ് ആദ്യ ദിനം തന്നെ ചിത്രം നേടിയത്. ഇപ്പോൾ അത് 34.80 കോടി രൂപയായി കേരളത്തില്‍ നിന്ന് മാത്രം 'ഗുരുവായൂര്‍ അമ്പലനടയില്‍' നേടിയിരിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണ് ഇത്. 16 കോടിയിലധികം രൂപ നേടിയ ആടുജീവിതമാണ് പൃഥ്വിയുടെ കരിയർ ബെസ്റ്റ് ആദ്യദിന കളക്ഷൻ.നിഖില വിമൽ, അനശ്വര രാജൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി.വി സാരഥി എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.