മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് കെ സുധാകരൻ
11:36 AM Feb 27, 2024 IST
|
Online Desk
Advertisement
മാസപ്പടി വിവാദത്തിൽ മാത്യു കുഴൽനാടന്റെ ആരോപണം ഗുരുതരം എന്ന് കെ സുധാകരൻ. മുഖ്യമന്ത്രിക്കെതിരെ കൃത്യമായി തെളിവ് മാത്യു കുഴൽനാടന്റെ പക്കലുണ്ട്. അന്വേഷണത്തിന് സർക്കാർ തയ്യാറാകണമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. മുഖ്യമന്ത്രി പദവിയിൽ തുടരാൻ പിണറായി വിജയന് ധാർമികാവകാശമില്ല. എസ്എഫ്ഐഒ അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ പുറത്തു വരില്ല, ബിജെപി ബന്ധം ഉപയോഗിച്ച് അന്വേഷണം നീട്ടിവയ്ക്കുന്നു. മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണം വേണമെന്നും കെ സുധാകരൻ പറഞ്ഞു.
Advertisement
എസ്എൻസി ലാവ്‌ലിൻ അഴിമതിക്ക് ശേഷം കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണിത്. കരിമണൽ വിറ്റ് പണം കൈതോലപ്പായയിൽ കൊണ്ടു പോയ ആളാണ് മുഖ്യമന്ത്രി.കോൺഗ്രസിന്റെ സമരാഗ്നി യാത്രയുടെ ഭാഗമായി കൊല്ലത്ത് പ്രതിപക്ഷ നേതാവുമൊത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Article