Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കല (ആർട്ട്) കുവൈറ്റ് "നിറം 2023"വിജയി കൾക്കുള്ള സമ്മാന വിതരണം ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരിത് കേതൻ ഉദ്ഘാടനം ചെയ്തു !

10:01 PM Dec 19, 2023 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : ശിശുദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി കല(ആർട്ട്) സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണം ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരിത് കേതൻ ഉദ്ഘാടനം ചെയ്തു. പൊതു ചടങ്ങിന് കലാസാംസ്കാരിക നേതാക്കൾ, ബിസിനസ്സ് വ്യക്തികൾ, സ്കൂൾ പ്രിൻസിപ്പൽമാർ, ചിത്രകലാ അധ്യാപകർ, രക്ഷിതാക്കൾ, മാധ്യമ പ്രതിനിധികൾ എന്നിവർ സാക്ഷ്യം വഹിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി അന്തരിച്ച പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച്‌ അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ചാണ് ചിത്രരചനാ മത്സരം നടന്നത്. അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടന്നചടങ്ങിന്റെ ഉദ്ഘാടന പ്രസംഗത്തിൽ എല്ലാ വിജയികളെയും ശ്രീ ഹരിത് കേതൻ അഭിനന്ദിച്ചു. കല (ആർട്ട്) കുവൈറ്റ് ജനറൽ സെക്രട്ടറി രാകേഷ് പി ഡി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ശ്രീ ജെയ്‌സൺ ജോസഫ്. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം റിപ്പോർട്ടിംഗ് നിറം കോർഡിനേറ്റർ മുകേഷ് വി പി നടത്തി. മൂല്യനിർണ്ണയ വിശകലനം ജഡ്ജിങ് പാനൽ അംഗം ആർട്ടിസ്റ്റ് ശശികൃഷ്ണൻ നിർവഹിച്ചു.

Advertisement

നിറം ജഡ്ജസ് മാരായ ശശികൃഷ്ണൻ, സുനിൽ കുളനട, ഹരി ചെങ്ങന്നൂർ, രാജീവ് കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സോവനീർ പ്രകാശനം ഗോസ്‌കോർ പ്രതിനിധി ശ്രീമതി കുമുദ രാജേന്ദ്ര ആദ്യ കോപ്പി അമ്പിളി രാഗേഷിന് നൽകിക്കൊണ്ട് നിർവഹിച്ചു. ട്രെഷറർ അഷ്‌റഫ് വിതുര നന്ദി പ്രകാശിപ്പിച്ചു. അനീച്ച, നമിത, ജീവ്‌സ് എന്നിവർ കോംപിയറിങ് നിർവഹിച്ചു.

ഓവറോൾ ചാമ്പ്യൻഷിപ്പ്: ഒന്നാം സ്ഥാനം- ഐ.ഇ.എസ്-ഭാരതീയ വിദ്യാഭവൻ, അബ്ബാസിയ, രണ്ടാം സ്ഥാനം - ലേണേഴ്‌സ് ഓൺ അക്കാദമി, അബ്ബാസിയ, മൂന്നാം സ്ഥാനം- ഫഹാഹീൽ അൽ-വത്തനി ഇന്ത്യൻ പ്രൈവറ്റ് സ്‌കൂൾ, അഹമ്മദിയും നേടി.കല(ആര്ട്ട്) സ്ഥാപകാംഗവും ഉപദേഷ്ടാവും ആയിരുന്ന ശ്രീ. സി. ഭാസ്കരന്റെ സ്മരണക്കായി ഏർപ്പെടുത്തിയ സി. ഭാസ്കരൻ മെമ്മോറിയൽ ട്രോഫി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച ഭാരതീയ വിദ്യാഭവൻ അബ്ബാസിയ കരസ്ഥമാക്കി.

ഗ്രൂപ്പ് ‘എ’ (എൽകെജി-1) ഒന്നാം സമ്മാനം റെയ്ന എലിസബത്ത് ഫിലിപ്പ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ജൂനിയർ സാൽമിയ, രണ്ടാം സമ്മാനം- കൈരവി പട്ടേൽ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ജൂനിയർ സാൽമിയ, സിയ ഷേണായി, ഇന്ത്യൻ സ്‌കൂൾ ഓഫ് എക്‌സലൻസ്, മൂന്നാം സമ്മാനം- അൽതിയ മറിയം സോബിൻ, ജാക്ക് & ജിൽ ഭവൻസ്, മംഗഫ്, അഖിലേഷ് ജയകുമാർ, ലേണേഴ്സ് ഓൺ അക്കാദമി, അബ്ബാസിയ.

ഗ്രൂപ്പ് 'ബി' (2–4) ഒന്നാം സമ്മാനം- പാർഥിവ് കൈലാസ്, ലേണേഴ്‌സ് ഓൺ അക്കാദമി, രണ്ടാം സമ്മാനം- ധ്യാൻ കൃഷ്ണ, സ്മാർട്ട് ഇന്ത്യൻ സ്‌കൂൾ, കുവൈറ്റ്, മൂന്നാം സമ്മാനം- സരസ്വത റോയ്, ഫഹാഹീൽ അൽ-വതാനി ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ, അഹമ്മദി.

ഗ്രൂപ്പ് 'സി' (5–7) ഒന്നാം സമ്മാനം- സമാന്ത സ്മിത്ത് സുനിൽ, ലേണേഴ്‌സ് ഓൺ അക്കാദമി, രണ്ടാം സമ്മാനം- റിതുൽ മാത്യു ജെറി, യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ, അബ്ബാസിയ, മൂന്നാം സമ്മാനം- സോഹ ഖാനും, ഐഇഎസ്-ഭാരതീയ വിദ്യ ഭവൻ, റോസൻ പി ബിനോജ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, അമ്മാൻ.

ഗ്രൂപ്പ് 'ഡി' (8–12) ഒന്നാം സമ്മാനം- യൂനിസ് ഡിൻജെൻ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, സീനിയർ സാൽമിയ, രണ്ടാം സമ്മാനം- ആൻ നിയ ജോസ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, സീനിയർ സാൽമിയ, മൂന്നാം സമ്മാനം- ഖൻസ ഇഫ്രത്ത്, ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ, മംഗഫ്, അനന്യ രാജേഷ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താൻ.

3300-ൽ അധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്കു പുറമെ 86 പേർക്ക് മെറിറ്റ് പ്രൈസും 230 പേർക്ക് പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു. ഒന്നാം സമ്മാനർഹർക്ക് സ്വർണ്ണനാണയവും സമ്മാനാർഹർക്കെല്ലാം സർട്ടിഫിക്കറ്റും മെഡലും മെമെന്റോയും നൽകി. അമേരിക്കൻ ടൂറിസ്റ്ററിന്റെ സ്കൂൾ ബാഗും, ജസീറ എയർവേസിന്റെ ഗിഫ്റ് പാക്കറ്റും, ഗോസ്‌കോർ ലേർണിംഗിന്റെ ഗിഫ്റ് വൗച്ചറും വിജയികൾക്ക് സമ്മാനമായി നൽകി.

അമേരിക്കൻ ടൂറിസ്റ്റ് ജനറൽ മാനേജർ നൗഫൽ, അൽമുല്ല എക്സ്ചേഞ്ച് ഫിലിപ്പ് കോശി, ഗോസ്‌കോർ ലേണിംഗ് കുമുദ രാജേന്ദ്ര, ജസീറ എയർവേയ്‌സ് വിഷ്ണു, ടോബി മാത്യു ആസ്പയർ, സിവി പോൾ, യുണൈറ്റഡ് ലോജിസ്റ്റിക്, വർഗീസ് ജി എ ടി , സുഹൈൽ ഫേബർ കാസിൽ, ചെസിൽ രാമപുരം, കലാ(ആർട്ട്) കുവൈറ്റ് ഭാരവാഹികളായ സാദിക്, ശ്രീമതി. അമ്പിളി രാഗേഷ്, ശ്രീമതി. ജ്യോതി ശിവകുമാർ, സുനിൽ കുമാർ, ശിവകുമാർ, അജിത് കുമാർ, അനീഷ് വർഗീസ്, തുടങ്ങിയ പ്രമുഖർ ചടങ്ങിനെ സമ്പന്നമാക്കി.

Advertisement
Next Article