For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കളമശ്ശേരി സ്ഫോടനക്കേസ്; ഡൊമിനിക് മാർട്ടിനെ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽവിട്ടു, അഭിഭാഷകൻ വേണ്ടെ കോടതിയിൽ സ്വയം വാദിക്കാമെന്ന് മാർട്ടിൻ

12:14 PM Nov 06, 2023 IST | Veekshanam
കളമശ്ശേരി സ്ഫോടനക്കേസ്  ഡൊമിനിക് മാർട്ടിനെ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽവിട്ടു  അഭിഭാഷകൻ വേണ്ടെ കോടതിയിൽ സ്വയം വാദിക്കാമെന്ന് മാർട്ടിൻ
Advertisement

കൊച്ചി: കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പൊലീസ് കോടതിയില്‍ വിശദമാക്കി അഭിഭാഷകൻ വേണ്ടെന്നും സ്വയം കേസ് വാദിക്കാമെന്നും പ്രതി ഡൊമിനിക് മാർട്ടിൻ കോടതിയിൽ വ്യക്തമാക്കി. പൊലീസിനെതിരെ പരാതിയില്ലെന്നും താൻ ആരോ​ഗ്യവാനാണെന്നും ഇയാൾ പറഞ്ഞു.

Advertisement

അടുത്ത പതിനഞ്ചാം തീയതി വരെയാണ് കോടതി മാർട്ടിനെ കസ്റ്റഡിയിൽ അനുവദിച്ചിരിക്കുന്നത്. പൊലീസുമായി എല്ലാത്തരത്തിലും സഹകരിക്കുന്നുണ്ടെന്നും തനിക്ക് പൊലീസിനെതിരെ പരാതിയൊന്നുമില്ലെന്നും മാർട്ടിൻ കോടതിയിൽ വ്യക്തമാക്കി.പതിനഞ്ച് വർഷത്തിലേറെ കാലം ദുബായിൽ ജോലി ചെയ്ത ആളാണ് മാർട്ടിൻ. അതുകൊണ്ട് തന്നെ അവിടെയുളള ബന്ധങ്ങൾ അന്വേഷിക്കേണ്ടതാവശ്യമാണ്. ഇതിന് വിശദമായി ചോദ്യം ചെയ്യണം. ഇക്കാര്യങ്ങൾക്ക് വേണ്ടിയാണ് പൊലീസ് 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്.

Tags :
Author Image

Veekshanam

View all posts

Advertisement

.